കൊൽക്കൊത്ത:രാഷ്ട്രീയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബി ജെ പ്രവർത്തകരുടെ ബന്ധുക്കളെ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുപ്പിക്കുന്ന നീക്കത്തിൽ പ്രതിഷേധിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും മലക്കം മറിഞ്ഞിരിക്കുന്നു….അതായത് പങ്കെടുക്കുമെന്ന് ആദ്യം പറഞ്ഞു …ഇപ്പോൾ പങ്കെടുക്കില്ലെന്ന് പറഞ് കത്തെഴുതിയതായാണ് വാർത്ത.
ബംഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങളൊന്നുമില്ലെന്നും എല്ലാം കുടുംബ വഴക്കിൽ സംഭവിച്ചതായിരിക്കാമെന്നാണ് മമത പറയുന്നത്.എന്നാൽ ബിജെപി യുടെ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ കൊലപാതക രാഷ്ട്രീയം ചൂണ്ടിക്കാട്ടിയുള്ളതായിരുന്ന.
മോദിയുടെ ഒന്നാം വരവിലെ ചടങ്ങിലും മാറിനിന്ന മമത ഇപ്പോഴും കൊമ്പ് കോർത്തിരിക്കുകയാണ്.