അഞ്ചു തെങ്ങില്‍ വള്ളം മറിഞ്ഞു; മൂന്നു മത്സ്യതൊഴിലാളികള്‍ മരിച്ചു:
തിരുവനന്തപുരം അഞ്ചു തെങ്ങില്‍ മൽസ്യ ബോട്ട് മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശികളായ അഗസ്റ്റിന്, അലക്സ്, തങ്കച്ചന് എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം. മത്സ്യബന്ധനം നടത്തി മടങ്ങുമ്പോൾ വലിയ തിരമാലയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. എന്ജിന് ഘടിപ്പിച്ച വള്ളമാണ് മറിഞ്ഞത്.വള്ളത്തില്‍ ഉണ്ടായിരുന്ന അഞ്ച് തൊഴിലാളികളിൽ രണ്ടു പേര് രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്.