കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ച്

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ച്

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു… ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി.

പതിറ്റാണ്ടുകളുടെ  കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണ്ണർ – ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ജില്ലയിലെ എം.പി/ എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു. വൻ ജനാവലി സാക്ഷ്യം വഹിച്ച ചടങ്ങിൽ ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം… കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു – ബഹുമാനിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് സന്ദർശിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനായി.