പ്രധാനമന്ത്രി മോദിയെക്കുറിച്ച് : കുറിച്ച് ഗവേഷണം നടത്തി പിഎച്ച്ഡി സ്വന്തമാക്കി നജ്മ; മുത്തലാഖ് നിയമത്തിന് നന്ദി പറഞ്ഞ ആദ്യ മുസ്ലീം വനിത:

പ്രധാനമന്ത്രി മോദിയെക്കുറിച്ച് : കുറിച്ച് ഗവേഷണം നടത്തി പിഎച്ച്ഡി സ്വന്തമാക്കി നജ്മ; മുത്തലാഖ് നിയമത്തിന് നന്ദി പറഞ്ഞ ആദ്യ മുസ്ലീം വനിത:

പ്രധാനമന്ത്രി മോദിയെക്കുറിച്ച് : കുറിച്ച് ഗവേഷണം നടത്തി പിഎച്ച്ഡി സ്വന്തമാക്കി നജ്മ; മുത്തലാഖ് നിയമത്തിന് നന്ദി പറഞ്ഞ ആദ്യ മുസ്ലീം വനിത:

Najma Parveen, a resident of Lallapura in Varanasi, has completed her PhD on India’s prime minister, titled ‘Narendra Modi’s Political Leadership: An Analytical Study’, from the department of political science of Banaras Hindu University (BHU):

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് ഗവേഷണം ചെയ്ത് പിഎച്ച്ഡി പൂർത്തിയാക്കി നജ്മ എന്ന യുവതി. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് ഗവേഷണം ചെയ്തത്. നരേന്ദ്രമോദിയുടെ രാഷ്ട്രീയജീവിതത്തെ കുറിച്ചാണ് ഗവേഷണം നടത്തിയത്.വാരണാസിയിലെ ലല്ലാപുര സ്വദേശിയാണ് നജ്മ പർവീൺ :

പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ നിന്ന് ‘നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേതൃത്വം: ഒരു വിശകലന പഠനം’ എന്ന വിഷയത്തിലായിരുന്നു നജ്മയുടെ പിഎച്ച്ഡി.ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഗവേഷണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ മുസ്ലീം വനിതയായി മാറിയിരിക്കുകയാണ് ഇവർ.2014 ആണ് നജ്മ തന്റെ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസർ സഞ്ജയ് ശ്രീവാസ്തവയുടെ കീഴിൽ എട്ട് വർഷമെടുത്തതാണ് പഠനം പൂർത്തിയാക്കിയത്.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ സൃഷ്ടിച്ച വികസനത്തിന്റെ മാതൃകയാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ കാരണമെന്നും യുവതി വ്യക്തമാക്കി. ”അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചു, അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. 2014 ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ മുഴുവൻ രാഷ്ട്രീയ ഭൂപ്രകൃതിയെയും മാറ്റിമറിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ വിജയം ദേശീയ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികളുടെ സ്വാധീനം ഗണ്യമായി കുറച്ചുവെന്ന് യുവതി കൂട്ടിച്ചേർത്തു.

 

 

അഞ്ച് അധ്യായങ്ങളായാണ് നജ്മ തന്റെ ഗവേഷണം പൂർത്തിയാക്കിയത്. മുത്തലാഖിനെതിരായ സമരത്തിൽ സജീവമായി നിലനിന്നിരുന്ന വ്യക്തി കൂടിയാണ് നജ്മ പർവീൺ. ഈ ആചാരത്തിനെതിരെ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നപ്പോൾ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച ആദ്യ മുസ്ലീം സ്ത്രീയും ഇവരായിരുന്നു.News Desk Kaladwani News ..8921945001.