എന്തിനാണ് ഒരു സിനിമക്കെതിരെ ഇങ്ങനെയൊരു ഓരിയിടൽ.

എന്തിനാണ് ഒരു സിനിമക്കെതിരെ ഇങ്ങനെയൊരു ഓരിയിടൽ.

എന്തിനാണ് ഒരു സിനിമക്കെതിരെ ഇങ്ങനെയൊരു ഓരിയിടൽ.

എന്തിനാണ് ഒരു സിനിമക്കെതിരെ ഇങ്ങനെയൊരു ഓരിയിടൽ. സിനിമയെഒരു കലാരൂപമായിക്കണ്ട് ആസ്വദിക്കാനുള്ളതാണ്. അല്ലാതെ അതിൽ വിഭാഗീയത കാണുന്നതും അത് ഒരു പ്രത്യേക രാജ്യത്തിനെതിരെയാണെന്നു പറയുന്നതും ശുദ്ധ ഭോഷ്കാണ്. കേരളം ഇന്ത്യയിലാണ്.ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്കേരളം. അല്ലാതെ പാകിസ്താനിലല്ല.അടുത്തയാഴ്ച പ്രദര്ശനത്തിനെത്തുന്ന കേരളാ സ്റ്റോറി എന്ന സിനിമയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ഒരു ആദിവാസിയെ ഇവിടത്തെ പ്രബുദ്ധ ജനത മർദിച്ചു കൊന്നപ്പോഴും
മലയാളി തീവ്രവാദികളെ അന്യ സംസ്ഥാന അന്വേഷണ ഏജൻസികൾ
ഇവിടെ വന്നു അറസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോഴും ,മലയാളികൾ
ധാരാളമായി ഭീകര സംഘടനയായ ഇസ്‌ലാമിക സ്റ്റേറ്റിൽ അതായത്
ഐ എസ്സിൽ ചേർന്ന് പ്രവർത്തിക്കുന്നെന്നറിഞ്ഞപ്പോഴും, അല്ലെങ്കിൽ
ഏറ്റവും കൂടുതൽ തീവ്രവാദിക്കളെ കേരളത്തിൽ നിന്ന് കയറ്റുമതി
ചെയ്യപ്പെട്ടതും, ഹിന്ദു.. കൃസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി വിവാഹം
ചെയ്ത ശേഷം അവരെയൊക്കെ തീവ്രവാദികൾക്ക് വിട്ടുകൊടുത്തു
വെന്നതും, വ്യാജ പ്രചാരണമല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡിസതീശനടക്കം ഉള്ളവർക്കറിയാം… കാരണമില്ലാതെയാണ് ഈ സിനിമയെഎതിർക്കുന്നതെന്നുമറിയാം.

രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം ഇതവരുടെ  വയറ്റിപ്പിഴപ്പും ബിസിനസ്സുമാണ്. ജനങ്ങളെ സംബന്ധി ച്ചിടത്തോളം ഇതവരുടെ ജീവിതമാണ്.അവരാഗ്രഹിക്കുന്നതാകട്ടെ സമാധാനവുമാണ്. അവിടെയാണ് ജനങ്ങൾ കാസ്മീരിപണ്ഡിറ്റുകൾക്ക്
എന്ത് സംഭവിച്ചു എന്നറിയുന്നതിൽ ആശ്ച്ചര്യം കൂറിയതെങ്കിൽ ,
ഇപ്പോൾ കേരളത്തിൽ എന്താണ് നടക്കുന്നതെന്നറിയാനുള്ള എല്ലാ
അവകാശവും അവർക്കുമില്ലേ സതീശാ..അതോ രാഷ്ട്രീയം
ബിസിനസ്സായി കൊണ്ട് നടക്കുന്നവർക്കു മാത്രമേ അഭിപ്രായം
പറയാമെന്നുള്ളോ..?

മേൽസംഗതികളൊക്കെ കേരളാ സ്റ്റോറി എന്ന ചിത്രത്തിലൂടെ ഒരു
നേർരേഖയായി പുറത്തുവരുന്നതിൽ എന്തിനാണിത്ര വേവലാതി. അതിൽ
നിന്ന് തന്നെ ഇതൊരു വ്യാജപ്രചാരണമല്ലെന്നു തെളിയുകയാണ് . ഒരു
ചെറിയ കാര്യം കൂടി പറഞ്ഞു കൊണ്ടവസാനിപ്പിക്കാം..പണ്ട് ഒരു കുടുമ്പം
ഭരണം പങ്കിട്ടെടുത്തതിന്റെ കാര്യമാണ്.. രാജ്യത്തെ.. ഇന്ത്യ ,പാകിസ്ഥാൻ
,കാസ്മിർ എന്നിങ്ങനെ മൂന്നായി വിഭജിച്ച് ഓരോന്നിന്റെയും ഭരണം ഏറ്റെടുത്തിട്ടും,എന്തിനാണ് കശ്‍മീറിൽ നിന്ന് ഒരു വംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചതെന്നതിനു സതീശന് ഉത്തരമുണ്ടോ..?അവർക്കൊക്കെ മോദി ഭരണത്തിലെത്തിയ ശേഷമാണ് നീതി ലഭിക്കാൻ തുടങ്ങിയത്.അതുവരെ ആ വംശം അതായത് ഹിന്ദു പണ്ഡിറ്റുകൾ എല്ലാം നഷ്ടപ്പെട്ട് എവിടൊക്കെയോ ജീവിത മാർഗത്തിനായി അലയുകയായിരുന്നില്ലേ.? അതും വ്യാജ പ്രചാരണമാണോ..?

ചുരുക്കത്തിൽ കേരളാ ഫയൽസ് സിനിമ ആർക്കും ഒരു ദ്രോഹവുമാകുന്നില്ല.അതിനെ കാലേക്കൂട്ടി വിമർശിക്കുന്നവർ നിഷ്പിത താൽപര്യക്കാർ മാത്രമാണ് .അവരുടെ ഉദ്ദേശവും ലക്ഷ്യവും വേറെയാണ്. സത്യത്തെ എന്ത് കൊണ്ടോ ചിലർ ഭയക്കുന്നു..അത്രതന്നെ… പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോകാരണങ്ങൾ ഉണ്ട് എന്ന് പറഞ്ഞ പോലെ അപമാനം എന്തെന്ന് യാതൊരു ധാരണയുമില്ലാത്തവർക്ക് ..  ചുവപ്പ് കാണുന്ന ജെല്ലിക്കെട്ട് കാളയെ പ്പോലെ വിറളിപിടിച്ചു
ഓടുകയേ നിർവാഹമുള്ളൂ.NEWS DESK KALADWANI NEWS.9037259950

വാൽക്കഷണം..കേരളത്തിൽ തീവ്രവാദികൾ വിഹരിക്കുന്നുണ്ടെന്നും, ലവ് ജിഹാദ് ഇടതും വലതും കാർ ഒരു കാലത്തും പരസ്യമായി സമ്മതിക്കില്ല. പരസ്യമായി പറഞ്ഞാൽ അവർ പ്രത്യാശിച്ചിരിക്കുന്ന വോട്ടുകളെല്ലാംഎന്നെന്നേക്കുമായി നഷ്ടപ്പെടും.അതിനു വേണ്ടി ജനങ്ങളുടെ കാര്യം അവർ സൗകര്യ പൂർവം മറക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവ രണ്ടും ചർച്ചയാക്കിയ മാധ്യമങ്ങൾ തന്നെ ഇപ്പോൾ ചോദിക്കുന്നത് എങ്ങനെ ഒരു സംഭവം എവിടെ ഉണ്ടോ എന്നാണു.