അഞ്ച് ഇന്ത്യന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയത് ചൈനയെന്നു സ്ഥിരീകരണം; അഞ്ച് പേരും ചൈനീസ് പട്ടാളത്തിന്റെ പിടിയിൽ :
ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരണം. സെപ്തംബര്‍ നാലിന് ചൈന; ഇന്ത്യൻ അതിര്‍ത്തിയിലെ സുബന്‍സിരി ജില്ലയില്‍ നിന്നും കാട്ടില്‍ വേട്ടയ്ക്കായി പോയ ഏഴംഗ സംഘത്തെ തട്ടി ക്കൊണ്ടു പോകാൻ ചൈനീസ് സൈന്യം ശ്രമിച്ചെങ്കിലും അതിൽ നിന്ന് രക്ഷപ്പെട്ട രണ്ടു പേരാണ് വിവരം പോലീസിനെ അറിയിച്ചത്.
യുവാക്കളെ കാണാതായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ ചൈനീസ് പട്ടാളത്തോട് വിശദീകരണം തേടിയത്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് യുവാക്കള്‍ ചൈനീസ് സൈന്യത്തിന്റെ പക്കലുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയുമായി മനപ്പൂര്‍വ്വം ചൈന പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.
കാണാതായ അഞ്ച് പേരും ചൈനീസ് സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.സംഭവത്തില്‍ ചൈനീസ് സൈന്യം ഇന്ത്യയോട് പ്രതികരിച്ചിട്ടുണ്ട്. യുവാക്കളെ വിട്ടു കിട്ടുന്നതിനായുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.