പാലക്കാട് .. സ്കൂൾ വിദ്യാർത്ഥികൾക്കു HRDS INDIA പഠനോപകരണങ്ങൾ വിതരണം ചെയ്തു:
അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽ പെട്ട സ്കൂൾ വിദ്യാർത്ഥികൾക്കു HRDS INDIA പഠനോപകരണങ്ങൾ വിതരണം ചെയ്തു:സ്കൂൾ അവധിക്കാലത്ത് കുട്ടികളിൽ പഠന രംഗത്തുള്ള താൽപ്പര്യം നിലനിർത്താനും അവരിലെ സർഗ്ഗശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകുന്ന പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.
ചടങ്ങിൽ HRDS INDIA .. H R ഡയറക്ടർ ഓഫി ജാനി, കോർഡിനേറ്റർ ഷൈജു ശിവരാമൻ കൂടാതെ റോജാ സുരേഷ്, ജയ ശാന്തി , രമ്യ ഗണേശൻ , ശുഭ മണി, ബിൻസി ജോയ് തുടങ്ങിയവർ നേതൃത്വവും നൽകി.
ഇതേപോലെ വയനാട്ടിലും അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി HRDS സെക്രട്ടറി അജി കൃഷ്ണൻ അറിയിച്ചു .