ശ്രീനഗര്‍: ജമ്മുകാശ്മീര്‍ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ്പില്‍ ഒരു സൈനികന് പരിക്ക്. കുപ്്വാരയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്. പരിക്കേറ്റ സൈനികനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതിര്‍ത്തിയില്‍ ഭീകരര്‍ക്ക് പിന്തുണ കൊടുക്കാനാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതെന്നാണ് നിരീക്ഷണം.കാശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദികള്‍ ബന്ദ് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ തന്നെയാണ് പാകിസ്ഥാൻ വെടിവെപ്പ് നടത്തിയത്.
അതേസമയം ഹീസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി വധിക്കപ്പെട്ട ദിനത്തിൽ സൈന്യം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2016 ലായിരുന്നു സൈന്യം വാനിയെ വധിച്ചത്. ഇതിനെ തുടർന്ന് നിരവധി അക്രമ സംഭവങ്ങൾ കശ്മീർ താഴ്വരയിൽ അരങ്ങേറിയിരുന്നു.
സുരക്ഷപ്രമാണിച്ച് പലമേഖലകളിലും നിയന്ത്രണങ്ങളുണ്ട്. മൊബൈല്‍ സേവനങ്ങളും 2ജിയാക്കി. മുന്‍പ് താഴ്‌വരകളില്‍ സൈന്യത്തിന് നേരെ കല്ലേറ് നടക്കാറുള്ളത് വലിയ അളവുവരെ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. എങ്കിലും പരീക്ഷണം വേണ്ട എന്നാണ് സൈന്യത്തിന്റെ നിലപാട്.kadappaad:janam