ശ്രീനഗര്‍ ; അതിർത്തിയിൽ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യത്തിന്റെ വെടിവെപ്പ്. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു.
നായിക് തന്‍വീര്‍, ലാന്‍സ് നായിക് തൈമൂര്‍, സിപോയ് റംസാന് എന്നിവരാണ് കൊല്ലപ്പെട്ടത്.ഉറി, രജൗറി മേഖലകളിലായിരുന്നു പാക് സൈന്യത്തിന്റെ വെടിവെപ്പുണ്ടായത്.പാക് സേനയുടെ സഹായത്തോടെ ഭീകരരെ ഇന്ത്യയിലേക്ക് കടത്താനുള്ള ശ്രമം ഇന്നും സൈന്യം പരാജയപ്പെടുത്തിയിരുന്നു . സ്വാതന്ത്യ്രദിനമായതിനാൽ അതിർത്തിയിൽ കനത്ത സുരക്ഷ എർപ്പെടുത്തിയിരുന്നു .പാകിസ്ഥാന്റെ നീക്കങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പാകിസ്ഥാന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കശ്മീരിലേക്ക് ഭീകരരെ എത്തിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് സംഭവങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പാക് സൈന്യം നടത്തുന്നത് (കടപ്പാട്..ജനം)