അദ്ധ്യാപികയ്ക്കു കോവിഡ്: കണ്ണൂരില്‍ സ്‌കൂള്‍ അടച്ചു പൂട്ടി;രക്ഷിതാക്കള്‍ ആശങ്കയിൽ:

അദ്ധ്യാപികയ്ക്കു കോവിഡ്: കണ്ണൂരില്‍ സ്‌കൂള്‍ അടച്ചു പൂട്ടി;രക്ഷിതാക്കള്‍ ആശങ്കയിൽ:

അദ്ധ്യാപികയ്ക്കു കോവിഡ്: കണ്ണൂരില്‍ സ്‌കൂള്‍ അടച്ചു പൂട്ടി;രക്ഷിതാക്കള്‍ ആശങ്കയിൽ:

കണ്ണുര്‍: നവംബര്‍ ഒന്നിന് പ്രവേശനോത്സവം നടത്തിയ വെങ്ങര ഹിന്ദു എല്‍ പി.സ്‌കൂളിലെ അദ്ധ്യാപികയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ പത്ത് ദിവസം പിന്നിടുമ്പോള്‍ സ്കൂൾ അടച്ചു.മാടായി ഉപജില്ലയിലെ 182 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വെങ്ങര ഹിന്ദു എല്‍ പി.സ്‌കൂള്‍ ആണ് അടച്ചത്. കോവിഡ് കുറഞ്ഞ് വരുന്ന സാഹചര്യം ആണ് എങ്കിലും ഇത് രക്ഷിതാക്കളിലും ആശങ്കയും ഉളവാക്കിയിട്ടുണ്ട്.

രക്ഷിതാക്കള്‍ നേരിട്ടാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതും തിരിച്ച്‌ വിട്ടിലേക്ക് കൊണ്ടു പോകുന്നതും എന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. അദ്ധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വെങ്ങര ഹിന്ദു എല്‍ പി.സ്‌കള്‍ അടച്ചതായി മാടായി ഉപജില്ല വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ അറിയിച്ചെങ്കിലും വ്യാഴാഴ്ച മുതൽ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വീണ്ടും വിദ്യാത്ഥികള്‍ക്ക് അറിയിപ്പു വന്നു. പരിഭ്രമത്തിലായ രക്ഷിതാക്കള്‍ പല വാതിലുകളും മുട്ടിയപ്പോൾ വിണ്ടും അറിയിപ്പെത്തി … ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്‌കൂള്‍ അടഞ്ഞ് തന്നെ കിടക്കുമെന്ന്. സ്കൂൾ അടച്ചാലും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നല്‍കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ….. ഞങ്ങളും സ്കൂൾ തുറന്നെ എന്ന നാട്യത്തിന്റെ ബാക്കിപത്രം.