മുംബൈ: അന്തരീക്ഷ ചുഴലിയില്പ്പെട്ടതിനേ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു :മുംബൈയില്‍ നിന്നും അലഹബാദിലേക്ക് പോവുകയായിരുന്ന വിമാനമാണ് ചുഴലിയില്പ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
ഇന്റിഗോയുടെ 6ഇ 5987 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അലഹബാദിലെത്തിയ ശേഷം ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. തുടര്‍ന്ന് മുംബൈ വിമാനത്തില്‍ ഇവരെ കയറ്റി വിട്ടു.സംഭവത്തേ തുടര്‍ന്ന് അലഹബാദില്‍ നിന്നും മുംബൈയിലേക്കുള്ള വിമാന സര്‍വീസ് മണിക്കൂറുകളോളം വൈകി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്.