ന്യൂഡല്‍ഹി: ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പുതിയ സെക്രട്ടറിയായി അന്‍ഷു പ്രകാശ് ചുമതലയേറ്റു. ഐഎഎസ് ഉദ്യോഗസ്ഥയായ അരുണ സുന്ദരരാജന് ജൂലൈ 31 ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.
എജിഎംയുടി കേഡറില്‍ 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന പ്രകാശ് ടെലികോം വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു. വരാനിരിക്കുന്ന സ്പെക്ട്രം ലേലം വിജയകരമാക്കുവാനും ബിഎസ്എന്‍എല്‍, മഹാനഗര്‍ ടെലിഫോണ്‍ നിഗം എന്നിവയുടെ പുനരുജ്ജീവനം തുടങ്ങിയവയാണ് അന്‍ഷു പ്രകാശിനു മുന്നില്‍ നടപ്പാക്കേണ്ടതായ വെല്ലുവിളി.
സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയായ അദ്ദേഹം ഡല്‍ഹി സര്‍വകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് ഫാക്കല്‍റ്റിയില്‍ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്. (കടപ്പാട്:ജനം)