ന്യൂഡൽഹി ; അഭ്യൂഹങ്ങൾക്ക് പരിസമാപ്തി കുറിച്ച്… ഗായികയും ,നർത്തകിയുമായ സപ്ന ബിജെപിയിൽ ചേർന്നു . ബിജെപി ഡൽഹി യൂണിറ്റ് പ്രസിഡന്റ് മനോജ് തിവാരിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് സപ്ന ബിജെപിയിൽ ചേർന്നത് .
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ , ബിജെപി ജനറൽ സെക്രട്ടറി റാം ലാൽ എന്നിവരും സപ്നയുടെ ബിജെപി പ്രവേശനത്തിനു സാക്ഷികളായി . ഇന്ന് നടന്ന മെമ്പർഷിപ്പ് ക്യാമ്പയിനിൽ ആദ്യമായി അംഗത്വം നേടിയതും സപ്നയാണ് .ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ചയായിരുന്നു സപ്നയുടെ രാഷ്ട്രീയ പ്രവേശം . പ്രിയങ്ക ഗാന്ധിയോടൊത്തുള്ള ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ സപ്ന കോൺഗ്രസിൽ ചേർന്നേക്കുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു . എന്നാൽ സപ്ന അതൊക്കെ നിഷേധിച്ചിരുന്നു