ന്യൂഡല്‍ഹി: ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്കാരം സമ്മാനിച്ചത്.
ക്ഷുഭിതയൗവനത്തിന്റെ പ്രതീകമായി വെള്ളിത്തിരയില്‍ നിറഞ്ഞ ബച്ചന് 76-ാം വയസ്സിലും ബോളിവുഡില്‍ നിറസാന്നിധ്യമാണ്. 1969ല്‍ സാത് ഹിന്ദുസ്ഥാനിയിലൂടെയാണ് ബിഗ് ബി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.അഞ്ചുപതിറ്റാണ്ട് പിന്നിട്ട സിനിമാജീവിതത്തില്‍ നാലുതവണ ദേശീയപുരസ്കാരം നേടി. പദ്മശ്രീ, പദ്മവിഭൂഷണ്, പദ്മഭൂഷണ്‍ എന്നിവ നല്കി രാജ്യം ബിഗ് ബിയെ ആദരിച്ചു. 2007 ല്‍ ബച്ചന് ഫ്രഞ്ച് പരമോന്നത ബഹുമതിയായ ലീജിയണ്‍ ഓഫ് ഓണര്‍ ലഭിച്ചു.സ്വര്‍ണ താമരയും 10 ലക്ഷം രൂപയുമടങ്ങുന്നതാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം. ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ സ്മരണാര്തഥം 1969ലാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.