അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി; ആന്റണി ബ്ലിങ്കൻ :

അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി; ആന്റണി ബ്ലിങ്കൻ :

അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി; ആന്റണി ബ്ലിങ്കൻ :

വാഷിംഗ്ടൺ: ജോ ബൈഡന്റെ വലംകയ്യായി പുതിയ സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ചുമതലയേൽക്കുന്നു. സെനറ്റ് അംഗങ്ങളിൽ 22 നെതിരെ 78 വോട്ടുകളുടെ പിന്തുണയോടെയാണ് ബ്ലിങ്കൻ ചുമതലയേൽക്കുന്നത്. അമേരിക്കയുടെ വിദേശകാര്യ നയങ്ങളുടെ ചുക്കാൻ പിടിക്കുന്ന 71-ാം സ്‌റ്റേറ്റ്് സെക്രട്ടറിയെന്ന നിലയിൽ മൈക്ക് പോംപിയോയുടെ സ്ഥാനത്തേക്കാണ് ബ്ലിങ്കനെത്തുന്നത്.

ചൈനയോടുള്ള എതിർപ്പും ഇസ്രയേലിനെ ഗൾഫ് മേഖലയുമായി ഇണക്കുന്നതിനും ട്രംപ് നടത്തിയ പരിശ്രമത്തിനുമൊപ്പമാണ് ബൈഡനും ബ്ലിങ്കനുമെന്നാണ് വാഷിംഗ്ടൺ വൃത്തങ്ങൾ നൽകുന്ന സൂചന.ഒബാമയുടെ കീഴിൽ സേറ്റ് ഡെപ്യൂട്ടി സെക്രട്ടറി എന്ന നിലയിലും ദേശീയ സുരക്ഷാ ഡെപ്യൂട്ടീ ഉപദേഷ്ടാവ് എന്ന നിലയിലും കഴിവുതെളിയിച്ച മുതിർന്ന ഉദ്യോഗസ്ഥനാണ് 58കാരനായ ആന്റണി ബ്ലിങ്കൻ.