അമ്മയും മകനും ഭൂലോക തട്ടിപ്പുകാർ; ഇ ഡി കുറ്റപത്രം സമർപ്പിച്ചു:Dr.KS Radha Krishnan:
നാഷണൽ ഹെറാൾഡ് സ്വത്ത് തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സോണിയയ്ക്കും രണ്ടാം പ്രതി രാഹുലനും എതിരെ കോടതിയിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. കോൺഗ്രസ്സ് നേതാവും സാമ്പത്തിക കുറ്റവാളികളുടെ (ഇൻഡി സഖ്യ കക്ഷികളിൽ പെട്ടവർ) പ്രിയങ്കരനുമായ വക്കീൽ അഭിഷേക് മനു സിംഘി കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്നു പ്രതികരിക്കുകയും ചെയ്തു. അൻപത് ലക്ഷം മുടക്കി രണ്ടായിരം കോടി തട്ടിയെടുത്തതാണ് കേസ്. മുഖ്യപ്രതി സോണിയയും രാഹുലനുമാണ്. സാം പിത്രോദ , സുമൻ ദുബെ തുടങ്ങിയവരും പ്രതികൾ. ഈ രണ്ടു പ്രതികളും സോണിയ കുടുംബത്തിനു
വേണ്ടി എന്തു വൃത്തികേടും ചെയ്യാൻ ഒരു മടിയും
ഇല്ലാത്തവരാണ്. അമേരിക്കയിൽ ജീവിച്ചുകൊണ്ട് ഇന്ത്യാവിരുദ്ധ ശക്തികൾക്ക് വേണ്ടി വിടുപണി ചെയ്യുന്നവനാണ് പിത്രോദ . അഭിഷേക് മനു വക്കീലിനോട് ഒരു കാര്യം ചോദിക്കട്ടെ, അമ്പത് ലക്ഷം മുടക്കി രണ്ടായിരം കോടി അടിച്ചു മാറ്റുന്ന രാസവിദ്യക്ക് തട്ടിപ്പ് എന്നല്ലേ പേര് .
തട്ടിപ്പു നടത്തിയാൽ നടപടിയേ വേണ്ട എന്നാണോ അങ്ങയുടെ അഭിപ്രായം. സ്വന്തം കക്ഷിക്ക് വേണ്ടി കോടതിയിൽ അലുറയിടുന്ന പീറവക്കിലായി അങ്ങ് മാറുന്നത് കഷ്ടമാണ്.
എന്താണ് ഈ നാഷണൽ ഹെറാൾഡ് കൊള്ള? ഇതിന് ഉത്തരം കണ്ടെത്തണമെങ്കിൽ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എ ജെ എൽ)എന്ന കമ്പനിയുടെ തുടക്കത്തിൽ എത്തണം. ആയിരം ഓഹരി ഉടമകൾ ചേർന്ന് 1937ൽ സ്ഥാപിച്ചതാണ് എ ജെ എൽ. കമ്പനി സ്ഥാപിക്കാൻ നേതൃത്വം നൽകിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആയിരുന്നു. ദേശീയതയിൽ ഊന്നിനിന്നുകൊണ്ട് പൂർണ്ണസ്വരാജ് നേടുന്നതിനായി ജനങ്ങളെ സജ്ജമാക്കാൻ ആശയപ്രചാരണം നടത്തലായിരുന്നു കമ്പനിയുടെ ലക്ഷ്യം. അതിനു വേണ്ടി 1938 സെപ്തംബർ ഒൻപതിന് തുടങ്ങിയ പത്രമാണ് നാഷണൽ ഹെറാൾഡ് . ജവഹർലാൽ നെഹ്രു കുറച്ചുകാലം ഈ പത്രത്തിൻ്റെ അന്താരാഷ്ട്ര ലേഖകനായിരുന്നു. കോട്ടം രാജു രാമറാവു ആയിരുന്നു ആദ്യ പത്രാധിപർ. പേരാളിയായ പത്രാധിപർ എന്ന് മഹാത്മാഗാന്ധിയും ഇന്ത്യൻ ജേർണലിസത്തിലെ ദ്രോണാചാര്യൻ എന്ന് അടൽ ബിഹാരി വാജ്പേയിയും ഈ പത്രാധിപരെ പ്രശംസിച്ചിട്ടുണ്ട്. ചില കോൺഗ്രസ്സുകാർ പ്രചരിപ്പിക്കുന്നതുപോലെ എ ജെ എൽ കമ്പനി നെഹ്റുവിൻ്റെ സ്വകാര്യ സ്വത്തായിരുന്നില്ല. ആയിരം ഉടമകളിൽ ഒരാൾ മാത്രമായിരുന്നു നെഹ്റു.
“സ്വാതന്ത്ര്യം അപകടത്തിൽ, സർവ്വശക്തിയും എടുത്തു നമുക്ക് പേരാടാം “- പത്രത്തിൻ്റെ ലക്ഷ്യ പ്രഖ്യാപന സന്ദേശം ഇതായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പത്രം നിരോധിക്കപ്പെട്ടു. 1946 മുതൽ 1948 വരെ ചലപതി റാവു ആയിരുന്നു പത്രാധിപർ. ഹിന്ദിയിൽ നവജീവൻ എന്ന പേരിലും ഉറുദുവിൽ ക്വാമിം ആവാസ് എന്ന പേരിലും പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഡൽഹിയിൽ ഐ ടി ഒ കവലയിൽ വലിയ ആറ് നില കെട്ടിടവും ഭൂമിയും ബോംബേ ബാന്ദ്രയിൽ കെട്ടിടവും ഭൂമിയും ലഖ്നൗവിൽ കെട്ടിടവും ഭൂമിയും എന്നിങ്ങനെ സുമാർ രണ്ടായിരം കോടി രൂപയുടെ ആസ്തി കമ്പനിക്ക് ഉണ്ട്. കെടുകാര്യസ്ഥത മൂലം കമ്പനി നഷ്ടത്തിലായി. തൊണ്ണൂറ് കോടി രൂപയുടെ ബാധ്യത വന്നുപെട്ടു. 2008ൽ പ്രസിദ്ധീകരണം നിർത്തി. കമ്പനി അടച്ച് പൂട്ടി.
എജെ എൽ കമ്പനി സ്വന്തമാക്കാൻ വേണ്ടി സോണിയ സംഘം നടത്തിയ പകൽ കൊള്ളയുടെ ചരിത്രം 2010 ൽ തുടങ്ങി. 2010 ൽ എ ജെ എൽ കമ്പനി ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചു ചേർത്തു. എ ജെ എൽ കമ്പനിയുടെ ഓഹരികൾ യംഗ് ഇന്ത്യൻ എന്ന കമ്പനിക്ക് കൈമാറാൻ യോഗം തീരുമാനിച്ചു. അതു സംബന്ധിച്ച വ്യവസ്ഥ അനുസരിച്ച് എ ജെ എൽ കമ്പനിയുടെ കടം വീട്ടി തീർക്കാനായി 90 കോടി രൂപ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംഭാവനയായി നൽകി.
പത്രം വീണ്ടും പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്. അവ്വിധത്തിൽ എല്ലാ ബാദ്ധ്യതകളും തീർന്ന എ ജെ എൽ കമ്പനിയാണ് 50 ലക്ഷം രൂപ മുടക്കി“യംഗ് ഇന്ത്യൻ കമ്പനി ” ഏറ്റെടുത്തത്. അത് അനുസരിച്ച് എ ജെ എൽ കമ്പനിയുടെ 76 ശതമാനം ഓഹരികളും സോണിയക്കും രാഹുലനും (38 – 38 എന്ന ക്രമത്തിൽ) ലഭിച്ചു. ജ്യോത്സനസൂരി, ലളിത് സൂരി എന്നിവരുടെ പേരിൽ അമ്പതിനായിരം ഓഹരികൾ ഉണ്ട്. എച്ച് എൽ മൽഹോത്ര ആൻ്റ് സൺസിന് 16000 ഓഹരികളും സിന്ധ്യ ഇൽവെസ്റ്റ്മെൻ്റ്സിനും മോഹൻ മേക്കിനും കൂടി പതിനായിരം ഓഹരികളും ഉണ്ട്. എന്നാൽ ഇപ്പോൾ 90 ശതമാനത്തിലധികം ഓഹരികൾ സോണിയക്കും രാഹുലനും സ്വന്തമാണ്.
അങ്ങനെ, വെറും 50 ലക്ഷം രൂപ മുടക്കി രണ്ടായിരം കോടിയാണ് അമ്മയും മകനും കൂടി അടിച്ചുമാറ്റിയത്. എ ജെ എൽ കമ്പനിയുടെ ഓഹരി ഉടമകളിൽ പലരും ഓഹരി കൈമാറ്റം അറിഞ്ഞിരുന്നില്ല. അവർ അന്ന് ഓഹരി എടുത്തത് സ്വാതന്ത്ര്യ സമരത്തിൽ പ്രചോദിതരായിട്ടാണ്.
ആദ്യകാല ഓഹരി ഉടമകളിൽ അധികം പേരും മരിച്ചു പോയിരുന്നു. അവരുടെ അനന്തരാവകാശികളെ കമ്പനി കാര്യങ്ങൾ അറിയിച്ചിരുന്നുമില്ല. ഓഹരികൈമാറ്റം മാധ്യമ വാർത്ത ആയപ്പോഴാണ് ഓഹരി ഉടമകളിൽ
പലരും അക്കാര്യം അറിഞ്ഞത്. അവരാണ് വ്യവഹാരത്തിന് തുടക്കം കുറിച്ചത്. അതിനെ തുടർന്നാണ് ഇ ഡി അന്വേഷണം തുടങ്ങിയത്. അന്വേഷണം തടസ്സപ്പെടുത്താൻ കോടതികളായ കോടതികളിൽ എല്ലാം സോണിയ പരിവാർ കയറി ഇറങ്ങി. കോടതി വിധികൾ അവർക്ക് എതിരായിരുന്നു. അതിനെ തുടർന്നാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചത്. അങ്ങിനെയാണ് ഈ കുംഭകോണം ജനങ്ങൾ അറിഞ്ഞത്.
യംഗ് ഇന്ത്യൻ ഏറ്റെടുത്ത എജെഎൽ കമ്പനിയുടെ ഇപ്പോഴത്തെ (2023-24 കാലം) ഡയറക്ടർമാർ ഇവരാണ്: പവൻ കുമാർ ബൽസൽ (ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ), മല്ലികാർജ്ജുന മാപ്പണ്ണ ഖാർഗെ (ഡയറക്ടർ),
സത്യ ഗംഗാധർ പിത്രോദ (ഡയറക്ടർ), സുമൻ ദുബെ (ഡയക്ടർ), അരവിന്ദ് മായാറാം , പി സി സെൻ (സ്വതന്ത്ര ഡയറക്ടർമാർ ) ഇവരെല്ലാവരും ഉടമകളായ സേണിയയ്ക്കും രാഹുലനും വേണ്ടി അടിമ ജോലി ചെയ്യാൻ
ഒരു മടിയുമില്ലാത്തവരാണ്. ഇങ്ങനെ അടിച്ചുമാറ്റി സോണിയും മകനും സ്വന്തമാക്കിയ സ്വത്തുക്കളാണ് ഇഡി കണ്ട് കെട്ടിയത്. കോൺഗ്രസ്സ് 90 കോടി നൽകിയത്.പത്രം പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയായിരുന്നു. എന്നാൽ പത്രം മാത്രം ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. 2016 നവംബർ 14 ന് നീലഭമീരയെ എഡിറ്ററായി നിയമിച്ചതായി രേഖയുണ്ട്. 2017 ജൂലൈ ഒന്നിന് അന്നത്തെ രാഷ്ടപതി ഒരു ഓർമ്മപ്പതിപ്പ് പ്രസിദ്ധീകരിച്ചതായും കാണുന്നു. (ഡോ. കെ. എസ്. രാധാകൃഷ്ണൻ) www.kaladwaninews.com 8921945001