ന്യൂഡൽഹി ; അയോദ്ധ്യക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീം കോടതി . വാദം പൂർത്തിയായ കേസിൽ നാളെയും കോടതി ചേർന്ന് നടപടികൾ തുടരും .വാദം കേട്ടു കഴിഞ്ഞ ഒരു കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വീണ്ടും ഇരിക്കുന്നത് അസാധാരണമായ സംഭവമാണ്.ചേംബറിലാവും ഭരണഘടന ബെഞ്ച് ചേരുകയെന്ന് സുപ്രീംകോടതി അഡീഷണല്‍ രജിസ്റ്റാര്‍ പുറത്തു വിട്ട അറിയിപ്പില്‍ പറയുന്നു. അയോദ്ധ്യക്കേസ് മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ സുപ്രീം കോടതി നേരത്തെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു . മുന്‍സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ള, ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മൂന്നംഗ സംഘത്തിലുണ്ടായിരുന്നത്.
മദ്ധ്യസ്ഥത കമ്മിറ്റി ചർച്ചകളുടെ വിശദാംശങ്ങൾ കോടതിയ്ക്ക് സമർപ്പിച്ചിരുന്നു .ഈ റിപ്പോർട്ടാണ് നാളെ പ്രത്യേക സിറ്റിംഗിലൂടെ കോടതി പരിഗണിക്കുക .courtesy…janam.