അയോധ്യാ വികാരം ; പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ:

അയോധ്യാ വികാരം ; പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ:

അയോധ്യാ വികാരം ; പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ:

“രാജ്യത്തിൻ്റെ പ്രധാനമന്ത്രി മോദിയുടെ കുടുംബത്തോടൊപ്പം ചേരുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു ” എന്ന് അജയ് കപൂർ., പ്രധാനമന്ത്രി മോദിയെ ‘യുഗ്പുരുഷ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് മറ്റൊരു വലിയ തിരിച്ചടി നൽകി കൊണ്ട് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ. മുതിർന്ന കോൺഗ്രസ് നേതാവും ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎ യുമായ കപൂർ ബുധനാഴ്ച പാർട്ടി ആസ്ഥാനത്ത് മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട നിലപാട് കാരണം ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾക്ക് കോൺഗ്രസ് നേതൃത്വവുമായി വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.

ഇന്ന് തനിക്ക് ഒരു പുനർജന്മം പോലെയാണെന്ന് ബിജെപി നേതാക്കളുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ കപൂർ പറഞ്ഞു. “രാജ്യത്തിൻ്റെ പ്രധാനമന്ത്രി മോദിയുടെ കുടുംബത്തോടൊപ്പം ചേരുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു ,” അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായുള്ള 35 വർഷത്തിലേറെ നീണ്ട ബന്ധത്തിൽ താൻ വളരെ സത്യസന്ധമായാണ് പ്രവർത്തിച്ചതെന്നും കപൂർ പറഞ്ഞു. പക്ഷേ, ഇന്ന്, രാജ്യത്തിൻ്റെ പുരോഗതിക്കായി ഓരോ വ്യക്തിയും മോദിജിയുടെ കുടുംബത്തോടൊപ്പം ചേരണമെന്ന് ഞാൻ വിശ്വസിക്കുന്നു.ഉത്തർപ്രദേശിലെ ഗോവിന്ദ് നഗർ നിയമസഭാ സീറ്റിൽ നിന്നുള്ള മുൻ കോൺഗ്രസ് എംഎൽഎയായ കപൂർ, പ്രധാനമന്ത്രി മോദിയെ ‘യുഗ്പുരുഷ്’ എന്ന് വിശേഷിപ്പിക്കുകയും ബിജെപിയുടെ നേതൃത്വത്തിൻ്റെ മാർഗനിർദേശപ്രകാരം തൻ്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

വിവിധ തലങ്ങളിൽ കോൺഗ്രസിനെ സേവിച്ച കപൂർ ആറ് വർഷത്തോളം ബിഹാറിൻ്റെ ചുമതല വഹിച്ചിരുന്നു. അദ്ദേഹം ബിജെപിയിലേക്ക് വരുന്നത് ബിഹാറിലും ഉത്തർപ്രദേശിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ പറഞ്ഞു.

വാൽക്കഷണം: മോദി വിരോധം മൂലം പ്രധാന ദേശീയ വാർത്തകൾ പോലും നേരെ കൊടുക്കാത്ത മലയാള മാമാ മാധ്യമങ്ങളും പിന്നെ കുറെ സോഷ്യൽ മീഡിയകളും പടച്ചു വിടുന്ന വ്യാജ വാർത്തകളും കണ്ടാലും ഇപ്പോൾ എല്ലാവര്ക്കും ഒരുതരം മരവിപ്പാണ്. സത്യമറിയാൻ വേറെ വഴികൾ ഉള്ളപ്പോൾ .നമുക്ക് ഒരു വ്യക്തിയെ ഇഷ്ടമില്ലാതിരിക്കാം.പക്ഷെ ആ വ്യക്തി ചെയ്യുന്ന ഏതെങ്കിലും ഒരു കാര്യം ഗുണോപകാരപ്രദമാണെന്നു ഏതെങ്കിലും മാമകൾ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ. നാലാം തൂണോന്നൊക്കെയാണ് മാധ്യമങ്ങളെ പറയുന്നത്. ആ ധർമം പുനഃസ്ഥാപിക്കാൻ എന്തുകൊണ്ട് നിങ്ങൾക്ക് സത്യമെഴുതിക്കൂടാ…news desk kaladwani news 8921945001.