അറസ്റ്റ് ചെയ്യുമെന്നായപ്പോൾ അടവുകൾ പുറത്തെടുത്ത് ശിവശങ്കർ;ആദ്യം ദേഹാസ്വാസ്ഥ്യം;ഭാര്യയുടെ ആശുപത്രിയിൽ ചികത്സ..തുടർന്ന് നടുവേദന ..വീണ്ടും ആശുപത്രി മാറ്റം വിദഗ്ധ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക്… അമ്പമ്പോ.. പൂഴിക്കടകനും തോറ്റുപോകും ഇവിടെ:

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണക്കടത്ത് കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. കേസിലെ പ്രതിയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് കൊണ്ടുപോകാനായി എത്തിയ കസ്റ്റംസിന് മുന്നിൽ…അറസ്റ്റിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മനസ്സിലാക്കിയ ശിവശങ്കർ ദേഹാസ്വാസ്ഥ്യം എന്ന ആദ്യ നാടകം പുറത്തെടുത്തു. തുടർന്ന് അയാളുടെ ഭാര്യ, മേധാവിയായി ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ. പരിശോധനകളിൽ കുഴപ്പമില്ലെന്ന് കണ്ടതോടെ അടവൊന്നു മാറ്റി പിടിച്ച് നടുവേദനയായി.വീണ്ടും വിദഗ്ധ പരിശോധനക്കായി ഇപ്പോൾ മെഡിക്കൽ കോളേജിൽ ഇന്നുച്ചയോടെ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാര്യമായ മെഡിക്കൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ വന്നെങ്കിലും അറസ്റ്റൊഴിക്കാനുള്ള അടവുകളുടെ പയറ്റാലാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ചുരുക്കത്തിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്ന സാഹചര്യത്തിൽ കൂടുതൽ ദിവസം ആശുപത്രിയിൽ തുടരാൻ ശിവശങ്കറിന് സാധിക്കില്ല. അറസ്റ്റ് ഒഴിവാക്കാനുള്ള സ്വാഭാവിക നീക്കമായാണ് ഇക്കാര്യത്തെ വിലയിരുത്തപ്പെടുന്നത്.

വാൽക്കഷണം:കാക്കാനും ,മോഷ്ട്ടിക്കാനും കള്ളക്കടത്തിനും ദേശദ്രോഹ പ്രവർത്തികൾ നടത്താനും ഇയാൾക്ക് ദേഹാസ്വാസ്ഥ്യം ഒന്നും ഉണ്ടായില്ല.. വക്കീലന്മാരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ മുങ്ങാനുള്ള അടവാണിതെന്ന് ആർക്കാണറിയാത്തത്. ഉടനുടനുള്ള ശിക്ഷാവിധിയാകണം ഇതിനൊരു പരിഹാരമെന്നത്….അടുത്ത് വരുന്ന പൊതുതിരഞ്ഞെടുപ്പിലെങ്കിലും ഇതിനൊരു പരിഹാരം ജനങ്ങൾ കണ്ടെത്തേണ്ടതുണ്ട് .