അറസ്റ്റ് പേടിയിൽ ശിവശങ്കർ ;അഭിഭാഷക നിയമോപദേശം തേടിയെന്ന് വാർത്ത:

അറസ്റ്റ് പേടിയിൽ ശിവശങ്കർ ;അഭിഭാഷക നിയമോപദേശം തേടിയെന്ന് വാർത്ത:

അറസ്റ്റ് പേടിയിൽ ശിവശങ്കർ ;അഭിഭാഷക നിയമോപദേശം തേടിയെന്ന് വാർത്ത:

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണ്ണക്കടത്ത് കേസിൽ നിയമോപദേശം തേടി. ശിവശങ്കർ കൊച്ചിയിൽ ഹൈക്കോടതി അഭിഭാഷകനെ സന്ദർശിച്ചാണ് നിയമോപദേശം തേടിയത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് തടയുന്നത് അടക്കമുള്ള കാര്യങ്ങളിൽ നിയമോപദേശം തേടുന്നതിനാണ് അഭിഭാഷകനെ കണ്ടത്.കേസിൽ ഇന്ന് ഹാജരാകാൻ കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇന്ന് ഹാജരാകേണ്ട എന്ന് ഇന്ന് രാവിലെ തന്നെ ശിവശങ്കറിനെ അറിയിക്കുകയായിരുന്നു. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം.