കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അലന് ശുഹൈബിനും താഹയ്ക്കും പ്രഥമ ദൃഷ്ടിയാല്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോടതി. പോലീസ് ഹാജരാക്കിയ തെളിവുകളില്‍ ഇവര്‍ മാവോയിസ്റ്റുകളാണെന്ന് സാധൂകരിക്കുന്ന രേഖകളുണ്ടെന്നും കോടതി പറഞ്ഞു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമര്‍ശം.
ഇവരില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും, നോട്ടീസുകളും, ബാനറുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയുടേതാണ്. ഇതില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ഇവര്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്നാണെന്നും കോടതി പറഞ്ഞു.
യുഎപിഎ നിലനില്‍ക്കുമെന്ന വാദവും പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകളും പ്രതിഭാഗത്തിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. നിരോധിത പ്രസ്ഥാനങ്ങളില്‍ അംഗമാവുക അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പന്തീരാങ്കാവില്‍ ഇവര്‍ക്കൊപ്പം നിന്ന മൂന്നാമന് വേണ്ടിയുള്ള തിരച്ചിലും തുടരുകയാണ്.courtsy.janam: