അലഹാബാദ് ജംഗ്ഷൻ ഇനി പ്രയാഗ് രാജ് ജംഗ്ഷൻ : യുപിയിലെ നാലു റെയിൽവേ സ്റ്റേഷനുകളുടെ പേരു മാറ്റി കേന്ദ്ര സർക്കാർ:
അലഹാബാദ് അടക്കം നാല് പ്രമുഖ റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി കേന്ദ്രസർക്കാർ. പ്രധാന റെയിൽവേ സ്റ്റേഷനായ അലഹാബാദ് ജംഗ്ഷൻ ഇനി അറിയപ്പെടുക പ്രയാഗരാജ് ജംഗ്ഷൻ എന്നായിരിക്കും .
അലഹബാദ് സിറ്റി റെയിൽവേ സ്റ്റേഷന്റെ പേര് പ്രയാഗ് രാജ് രാംബാഗ് എന്നാക്കി മാറ്റിയിട്ടുണ്ട്.അലഹാബാദ് ചിയോക്കി റെയിൽവേ സ്റ്റേഷൻ, പ്രയാഗ് രാജ് ചിയോക്കി എന്നും, പ്രയാഗ്ഘാട്ട് റെയിൽവേ സ്റ്റേഷന്റെ പേര് പ്രയാഗ് രാജ് സംഗം എന്നുമാക്കി മാറ്റിയിട്ടുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.