ന്യൂഡൽഹി : അഴിമതി കേസുകളിൽ പങ്കുള്ളതായി ആരോപണമുയർന്നതിനെ തുടർന്ന് നികുതി വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകാൻ കേന്ദ്ര സർക്കാർ .നികുതി വകുപ്പിൽ ചതിക്കുന്ന ചിലർ ഉണ്ടെന്ന് ഇക്കഴിഞ്ഞ സ്വാതന്ത്യ്ര ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു . ഇതിനു പിന്നാലെയാണ് അഴിമതിക്കാർക്കെതിരെയുള്ള ഈ നീക്കം .
കഴിഞ്ഞ ജൂണിൽ പ്രത്യക്ഷ നികുതി വകുപ്പിലെ 12 പേർ ഉൾപ്പെടെ ഇന്ത്യൻ റവന്യൂ സർവീസിലെ 27 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സര്ക്കാർ സമാന നടപടി സ്വീകരിച്ചിരുന്നു.അധികാര ദുർവിനിയോഗത്തിലൂടെ ജനങ്ങളെ ചതിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി . പുതുതായി നടപടി സ്വീകരിക്കുന്നവരുടെ പേരുവിവരങ്ങളും സർക്കാർ പുറത്ത് വിട്ടു . ഇവരിൽ പലരും ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നവരാണ് . ഡൽഹി വിമാനത്താവളത്തിൽ സ്വർണ്ണവുമായി വന്നയാളിൽ നിന്നും 58 ഗ്രാം സ്വർണ്ണം വാങ്ങിയ ഉദ്യോഗസ്ഥനും ഇതിൽ ഉൾപ്പെടും.(കടപ്പാട്..ജനം)