‘അഴിമതിയിൽ മുങ്ങികുളിച്ച സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് അഭിപ്രായ സർവേകളെന്ന് ചെന്നിത്തല:

‘അഴിമതിയിൽ മുങ്ങികുളിച്ച  സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് അഭിപ്രായ സർവേകളെന്ന് ചെന്നിത്തല:

‘അഴിമതിയിൽ മുങ്ങികുളിച്ച സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് അഭിപ്രായ സർവേകളെന്ന് ചെന്നിത്തല:

തിരുവനന്തപുരം: കേരളത്തിലെ ഇടത്പക്ഷ സർക്കാരിന് അനുകൂലമായി ഇവിടത്തെ മാധ്യമങ്ങൾ നടത്തുന്ന അഭിപ്രായ സർവേകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ സര്‍വെയും. കോടികളുടെ പരസ്യം സര്‍ക്കാര്‍ നൽകിയതിന്‍റെ ഉപകാരമാണ് പല മാധ്യമങ്ങളും ചെയ്യുന്നതെന്നും ഇത് മാധ്യമ ധർമ്മമല്ലെന്നും ചെന്നിത്തല പറഞ്ഞു.

വഴി മുട്ടിയ കേരളം :ഇത് മാറ്റത്തിനും മാറിചിന്തിക്കാനുമുള്ള അവസാന അവസരമെന്ന് ..നിരീക്ഷകർ:

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സര്‍വെകൾ നടന്നിട്ടുണ്ടെന്നും ഫലം വന്നപ്പോൾ എന്താണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാരിനെ ജനം തെരഞ്ഞെടുപ്പിൽ തൂത്തെറിയും. ഇത് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സര്‍വെകളെന്നും ചെന്നിത്തല വ്യക്തമാക്കി.