അവാർഡ് കച്ചവടത്തിന് പൂട്ട് വീണതോടെ… ഇപ്പോൾ പദ്മ പുരസ്കാരങ്ങൾ സാധാരണക്കാരിലേക്കും എത്തിത്തുടങ്ങിയിരിക്കുന്നു:മോദിയെ വാഴ്ത്തി കെ എസ ചിത്ര:
ഇന്ത്യയിൽ ഇപ്പോൾ പദ്മ പുരസ്ക്കാരങ്ങൾ സാധാരണക്കാരായ ജനങ്ങളുടെ അർഹമായ കൈകളിലേക്ക് എത്താൻ തുടങ്ങിയിരിക്കുന്നതിന്റെ തെളിവാണ് രാഷ്ട്രപതിഭവനിൽ നടന്ന പദ്മ അവാർഡ് ദാന ചടങ്ങിലെ അസാധാരണ കാഴ്ചയാകുന്നത് .മുമ്പൊക്കെ ഇത്തരം കാര്യങ്ങളെല്ലാം അടിച്ചു മാറ്റിക്കൊണ്ട് പോയിരുന്നത് പ്രാഞ്ചി ഏട്ടന്മാരായിരുന്നെങ്കിൽ ഇന്ന് ആ കാലം മണ്മറഞ്ഞിരിക്കുന്നു.
നരേന്ദ്ര മോദി പ്രധാന മന്ത്രിയായതോടെ എല്ലാത്തിനും ഒരു മാറ്റം വന്നു. കണ്ടവന്മാർ തട്ടിപ്പറിച്ചു കൊണ്ട് പോയിരുന്ന അവാർഡുകൾ താഴേക്കിടയിലേക്ക് എത്തി അർഹമായവർക് ലഭിക്കുന്ന അവസ്ഥയുണ്ടായിരിക്കുന്നു. അതുകൊണ്ടാണ് രാജ്യസേവനം ഒരു കര്‍മമായി ചെയ്തു കൊണ്ടിരുന്ന എത്രയോ പേർക്ക് രാജ്യത്തിന്റെ ഔന്നത്യത്തിലേക്കു കടന്നു കയറാനായതും അംഗീകാര ലബ്ധിയുണ്ടായതും.
എന്നാൽ ഇതൊന്നും സദ്വാർത്ത യാക്കാനുള്ള സന്മനസ്സൊന്നും ഇവിടെയുള്ള മാമാ മാധ്യമങ്ങൾക്കില്ലാതെ പോയല്ലോ എന്ന ഒരു വിഷമം ജനങ്ങക്കിടയിലുണ്ട് . മോദി വിരുദ്ധതയുടെ അന്ധതയിൽ മോദിയെ ക്കുറിച്ചു നല്ലതെഴുതിയാൽ അത് ബിജെപി യ്ക്ക് ഗുണകരമായാലോ എന്നുള്ളതാണ് അവരുടെ ചിന്ത. അതുകൊണ്ടാണ് അവർ പലപ്പോഴും വ്യാജവാർത്തകളുടെ ഉപജ്ഞാതാക്കളാകുന്നതും .