അർണാബ് ഗോസ്വാമിയ്ക്കും റിപ്പബ്ലിക് ചാനലിനും എതിരെയുള്ള എഫ്ഐആറുകൾ റദ്ദാക്കി ബോംബെ ഹൈക്കോടതി; കോൺഗ്രെസ്സിനേറ്റത് കനത്ത പ്രഹരം: പാഠം പഠിക്കാതെ കോൺഗ്രസ്:
ഇന്ത്യയിലെ പ്രമുഖ വാർത്ത ചാനലായ റിപ്പബ്ലിക് ചാനലിനെതിരെയും അതിന്റെ എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമിക്കെതിരെയും ചാർജ് ചെയ്തിരുന്ന എല്ലാ കേസുകളും ബോംബെ ഹൈക്കോടതി റദ്ദാക്കി.പാൽഘറിലെ ആൾകൂട്ടക്കൊലയുമായി ബന്ധപ്പെട്ട വാർത്ത സംപ്രേഷണം ചെയ്തതിനെ തുടർന്ന് ആ വാർത്ത വർഗീയത വളർത്തുന്നവയാണെന്ന് ആരോപിച്ചാണ് അർണബ് ഗോസ്വാമിക്കെതിരെയും റിപ്പബ്ലിക് ചാനലിന് എതിരെയും കോൺഗ്രസിന്റെ ഒത്താശയോടെ എഫ് ഐ ആർ ഉയർന്നത്.എന്നാൽ വാർത്തകളിൽ വർഗീയതക്ക് പ്രാധാന്യം നൽകുന്നതൊന്നും ഇല്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആറുകൾ റദ്ദാക്കിയത്.
അർണബ് റിപ്പോർട്ട് ചെയ്ത വാർത്തകൾ വർഗീയ ലഹളയിലേക്ക് നയിക്കുന്നതാണെന്ന് കോൺഗ്രസ് പിന്തുണയോടെ കേസെടുത്ത മഹാരാഷ്ട്ര സർക്കാരിനു വേണ്ടി… അഭിഭാഷകനായ കപിൽ സിബൽ വാദിച്ചു.എന്നാൽ, പ്രഥമദൃഷ്ട്യാ വാദത്തിൽ കഴമ്പില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
കോടതി വിധിയെത്തുടർന്ന് തനിക്കു വേണ്ടി കോടതിയിൽ വാദിച്ച പ്രമുഖ നിയമജ്ഞരായ ഹരീഷ് സാൽവെയോടും മിലിന്ദ് സാത്തെയോടും അർണബ് തന്റെ നന്ദി രേഖപ്പെടുത്തി.