ആകാശത്തിൽ വെച്ച് ഇന്ധനം നിറക്കുന്ന റാഫേൽ;: 30,000 അടി ഉയരത്തിൽ നിന്ന് എടുത്ത ചിത്രങ്ങൾ പുറത്തു വിട്ട് ഇന്ത്യൻ എംബസി:
ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന ചിത്രങ്ങൾ പുറത്തു വിട്ട് ഫ്രാൻസിലെ ഇന്ത്യൻ എംബസി.30,000 അടി ഉയരത്തിൽ നിന്നുമാണ് ഈ ചിത്രങ്ങൾ പകർത്തിയത്.യുഎഇയിൽ നിന്നും പറന്നുയർന്ന അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയാണ് മിഡ് ഫ്ലൈറ്റിൽ ഇന്ധനം നിറയ്ക്കുന്നത്.അഞ്ചു യുദ്ധവിമാനങ്ങൾക്കുമുള്ള ഇന്ധനം നിറച്ച ഫ്രഞ്ച് എയർഫോഴ്സിന്റെ ടാങ്കർ വിമാനം റഫാലുകളെ അനുഗമിക്കുന്നുണ്ട്.
ഫ്രാൻസിലെ ബോർഡോക്സിൽ നിന്നും ഇന്ത്യ ഓർഡർ ചെയ്ത ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങൾ ഇന്നലെയാണ് പുറപ്പെട്ടത്.രാത്രി യുഎഇയിലെ അൽ ദഫ്റ എയർ ബേസിൽ ലാൻഡ് ചെയ്ത വിമാനങ്ങൾ, സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഇന്ന് രാവിലെയാണ് അംബാല എയർ ബേസ് ലക്ഷ്യമാക്കി യാത്ര പുനരാരംഭിച്ചത്.for news and photos courtesy to Brave idia