ആഗസ്റ്റ് 15 ;സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക്….മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ:

ആഗസ്റ്റ് 15 ;സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക്….മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ:

ആഗസ്റ്റ് 15 ;സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾക്ക്….മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ:

ന്യൂഡൽഹി : ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആളുകൾ കൂട്ടം കൂടി നിന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ.സാഹചര്യത്തിനനുസരിച്ച രീതിയിൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് കേന്ദ്ര നിർദേശത്തിൽ സൂചിപ്പിക്കുന്നു. ഡൽഹിയിലെ റെഡ് ഫോർട്ടിൽ നടത്തിവരാറുള്ള സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ കോവിഡ് ചട്ടങ്ങൾ പാലിച്ചായിരിക്കും നടത്തുക. പ്രൗഡിയിലും ഉത്സാഹത്തിലുമൊന്നും യാതൊരു കുറവും വരാത്ത രീതിയിലായിരിക്കും ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം. ഇത് സംബന്ധിച്ച നിർദ്ദേശം കേന്ദ്രം സംസ്ഥാനങ്ങൾക്ക്നൽകിയിട്ടുണ്ട്.

കൊറോണ വൈറസിനെതിരെ നമുക്ക് വേണ്ടി പൊരുതുന്ന ഡോക്ടർമാർ, നേഴ്സ്മാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ആഘോഷ ചടങ്ങിൽ പ്രത്യേകം ഓർക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജില്ലാ-ബ്ലോക്ക്‌-പഞ്ചായത്ത് മേഖലകളിൽ ആഗസ്റ്റ് 15 ന് ഇന്ത്യൻ പതാക ഉയർത്തിയിരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശത്തിൽ കേന്ദ്രം കൂട്ടിച്ചേർത്തിട്ടുണ്ട്.