ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവന്നപ്പോൾ ആദ്യ ലീഡ് എൻഡിഎയ്ക്ക്. എക്സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ബിജെപിക്കാണ് മുൻതൂക്കം.
63 ഇടങ്ങളിലെ ഫലസൂചന പുറത്തുവന്നപ്പോൾ 40 ലേറെ സീറ്റുകളിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. യുപിഎ ഇരുപതോളം സീറ്റുകളിലും മൂന്ന് സീറ്റുകളിൽ മറ്റുള്ളവരും മുന്നിലാണ്.