കലാധ്വനി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത മോഡി സർക്കാർ നടപടിയിലൂടെ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു വലിയ തെറ്റാണ് തിരുത്തിയിരിക്കുന്നത്. ഈ വാദഗതിയെ പിന്തുണച്ച് നിരവധി പ്രതിപക്ഷപാർട്ടികളും ഉന്നതവ്യക്തികളും രംഗത്ത് വന്നിട്ടുണ്ട്. ചരിത്രപരമായ മണ്ടത്തരങ്ങൾ മാത്രം ചെയ്തിട്ടുള്ള കോൺഗ്രസ് പാർട്ടിയിൽ പോലും ഈ നടപടിയിലൂടെ അപസ്വരങ്ങൾ ഉയർന്നിരിക്കുകയാണ്. സി. പി. എം- ന്റെ പോഷകസംഘടനയായ ഡി.വൈ.എഫ്.ഐ- ക്കും പാകിസ്ഥാനും മാത്രമാണ് ഇതിന്റെ പേരിൽ മോങ്ങുന്നതെന്നും ശ്രദ്ധേയമായി. വളരെ കരുതലോടെയും അതുപോലെ തിരെഞ്ഞുടുപ്പ് വേളയിൽ ബി.ജെ.പി. പറഞ്ഞിരുന്നതുപോലെ, ആർട്ടിക്കിൾ 370 ഇല്ലാതായിരിക്കുന്നുവെന്നു മാത്രമല്ല, കാശ്മീർ ഇനി മുതൽ ഒരു സംസാഥാനവും അല്ലാതായിരിക്കുന്നു. രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായിട്ടാണ് ഇനിമുതൽ ഇതറിയപ്പെടുക. ജമ്മുവും ലഡാക്കും. കാശ്മീരിനെ വിഭജിച്ചു കേന്ദ്രഭരണ പ്രദേശമാക്കുന്നു ബില്ലിനെ രാജ്യസഭയിൽ 121 പേർ അനുകൂലിച്ചപ്പോൾ എതിർത്തത് 21 പേർ മാത്രമാണ്. ഇതിനൊപ്പം രാജ്യസഭയിൽ പാസ്സായ മറ്റു രണ്ടു ബില്ലുകൾ ആർട്ടിക്കിൾ 370 റദ്ദാക്കുന്ന ബില്ലും, ജമ്മു കശ്മീർ സാമ്പത്തിക സംവരണ ബില്ലുമാണ്. ബില്ല് പ്രാബല്യത്തിൽ വന്നതോടെ ഇനി ജമ്മുവിലും ലഡാക്കിലും ആർക്കും വസ്തു വാങ്ങാനും മറ്റിടങ്ങളിൽ താമസിക്കുന്നത് പോലെ കഴിയാനുള്ള അവസരത്തോടൊപ്പം ഇന്ത്യയും ഒന്നായിരിക്കുകയാണ്, ഒറ്റ നിയമമായിരിക്കുകയാണ് നരേന്ദ്രമോദി സർക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷാക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
ഇനി രാജ്യത്തിനകത്തു നിന്നുകൊണ്ട് പാകിസ്ഥാനുവേണ്ടി പ്രവർത്തിക്കുന്നവരെയാണ് ഇനി അമർച്ചചെയ്യേണ്ടത്. പ്രത്യേകിച്ചും തീവ്രവാദത്തിലേക്ക് ചുവടു വെക്കുന്ന കേരളത്തിൽ.