ആർട്ടിക്കിൾ 370 റദ്ദാക്കിയത് പിൻവലിക്കണമെന്നത് ..കോൺഗ്രസിന്റെ കാപട്യവും ഹിഡൻ അജണ്ടയും;ശിവരാജ് സിംഗ് ചൗഹാൻ:

ഭോപ്പാൽ: ആർട്ടിക്കിൾ 370 റദ്ദാക്കിയത് പിൻവലിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം കാപട്യവും ഹിഡൻ അജണ്ടയും ആണെന്ന് ശിവരാജ് സിംഗ് ചൗഹാൻ:കോൺഗ്രസ് സംസാരിക്കുന്നത് ചെെനയുടെയും പാകിസ്താന്റെയും ഭാഷയിലാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ.ആർട്ടിക്കിൾ 370 റദ്ദാക്കിയത് പിൻവലിക്കണമെന്ന് പി. ചിദംബരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെയാണ് ശിവരാജ് ചൗഹാൻ തുറന്നടിച്ചത്. ചിദംബരത്തിന്റെ വാക്കുകൾ കോൺഗ്രസിനെ നാണം കെടുത്തുന്നതാണെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. കോൺഗ്രസ് വിഘടന വാദികൾക്കൊപ്പമാണോ, ചെെനയ്ക്കും പാകിസ്താനും ഒപ്പമാണോയെന്ന് കോൺഗ്രസ് തന്നെ വ്യക്തമാക്കണമെന്നും രാജ്യത്തെ ജനങ്ങൾ ഒരിക്കലും കാേൺഗ്രസിന് മാപ്പു നൽകില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

കോൺഗ്രസ് കൈക്കൊണ്ട ചരിത്രപരമായ ഒരു തെറ്റിനെ ശരിയിലേക്ക് കൊണ്ട് വരുന്ന നടപടി ആയിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ മോദി സർക്കാർ നടപ്പിലാക്കിയത് .