ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒയാണ് ആർ.എസ്.എസ്.
തിരുവനന്തപുരം: ആർ.എസ്.എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്മയാണെന്നും ഇത് പരിഹരിക്കാനായി പ്രവർത്തിക്കുമെന്നും ജേക്കബ് തോമസ് . ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒയാണ് ആർ.എസ്.എസ്. 1996ൽ മൈസൂരിലെ ഒരു സ്കൂളിൽ വച്ചാണ് ആർ.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത്. ആർ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ഒരു കൾച്ചറൽ ഓർഗനൈസേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് ജേക്കബ് തോമസിന്റെ തുറന്ന് പറച്ചിൽ.
ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനകൾക്കിടയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തോളമായി താൻ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. കഴിഞ്ഞദിവസം അദ്ദേഹം ദല്‍ഹിയിലെത്തി ആര്.എസ്.എസ് നേതാക്കളെ കണ്ട് പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന ആര്.എസ്.എസ് നേതാക്കളാണ് ജേക്കബ് തോമസിന്റെ ബി.ജെ.പി പ്രവേശനത്തിന് ചുക്കാന്‍ പിടിക്കുന്നത്.