ഇണ്ടി സഖ്യത്തിൽ അടിയോടടി..‘ഞാൻ മാദ്ധ്യമ പ്രവർത്തകർക്കൊപ്പം‘; ഇണ്ടി സഖ്യത്തിന്റെ മാദ്ധ്യമ ബഹിഷ്കരണത്തിനെതിരെ നിതീഷ് കുമാർ:
“ഇണ്ടിയുടെ പ്രസ്താവനകളൊക്കെ ഇരുട്ടു കൊണ്ട് ഓട്ടയാടക്കുന്നതിനു തുല്യം.”
ന്യൂഡൽഹി: ഡിഡി ന്യൂസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ 14 മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കത്തിനെതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.ഇതേക്കുറിച്ച് തനിക്ക് യാതൊരു അറിവുമിലെന്ന് നിതീഷ് പറയുന്നു. ഇത് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡി സഖ്യത്തെ വെട്ടിലാക്കി.
തനിക്ക് ബഹിഷ്കരണത്തെ കുറിച്ച് യാതൊന്നും അറിയില്ല. താൻ മാദ്ധ്യമ പ്രവർത്തകർക്ക് പിന്തുണ അറിയിക്കുകയാണ്. മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നടപടിക്കെതിരെ ബിജെപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം സഖ്യം എടുത്ത നിർണായകമായ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം ഇൻഡി മുന്നണിയിൽ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ബിജെപി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മക്ക് രാജ്യത്തിന്റെ പേരിടാനുള്ള നീക്കത്തെയും നിതീഷ് തുടക്കത്തിൽ എതിർത്തിരുന്നു.
ഇത് കൊള്ളസങ്കേതക്കാരുടെ കൂട്ടായ്മായാണെന്നു പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇത് വിധേനയും മോദിയിൽ നിന്ന് അധികാരം പിടിച്ചെടുക്കണം. അതിനായി എന്തും ഈ ദുഷ്ട സഖ്യം ചെയ്യുമെന്നുള്ളതിന്റെ തെളിവാണ് ഹിന്ദു ഉന്മൂലനം എന്ന ഇണ്ടി സഖ്യത്തിന്റെ അജണ്ട.കോൺഗ്രസ്സും ,ഡിഎംകെ യും കമ്മ്യൂണിസ്റ്റുകളും ഹിന്ദു ഉന്മൂലനത്തിനു ആഹ്വാനം നടത്തി കൊണ്ടിരിക്കുമ്പോൾ ,തീവ്രവാദം സൈഡ് ബിസിനസ് ആക്കിക്കൊണ്ടിരിക്കുമ്പോൾ മമ്തയ്ക്കും, നിതീഷ് കുമാറിനും എന്താണ് പറയാനുള്ളത്. News desk kaladwaninews.