ന്യൂഡൽഹി : രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദർ ദാസ് മോദി അധികാരമേറ്റു . രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു . ഈശ്വര നാമത്തിലായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ . ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസിതര പ്രധാനമന്ത്രി രണ്ടാം മൂഴത്തിലും ഭരണത്തലപ്പത്തേയ്ക്ക് എത്തുന്നത് .
സത്യപ്രതിജ്ഞ ചെയ്ത കേന്ദ്ര മന്ത്രിമാർ:
രാജ് നാഥ് സിംഗ് , അമിത് ഷാ , നിതിൻ ഗഡ്കരി, ഡി വി സദാനന്ദ ഗൗഡ, നിർമ്മല സീതാരാമൻ, റാം വിലാസ് പാസ്വാൻ, നരേന്ദ്ര സിംഗ് തോമർ,
രവിശങ്കർ പ്രസാദ്, ഹർസിമ്രത് കൗർ ബാദൽ, താവർ ചന്ദ് ഗെലോട്ട്, എസ് ജയശങ്കർ, രമേഷ് പൊഖ്റിയാൽ, അർജ്ജുൻ മുണ്ട, സ്മൃതി ഇറാനി, ഡോ . ഹർഷവർദ്ധൻ, പ്രകാശ് ജാവ്ദേക്കർ, പീയൂഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, മുക്താർ അബ്ബാസ് നഖ്വി, പ്രഹ്ലാദ് ജോഷി, മഹേന്ദ്ര നാഥ് പാണ്ഡെ, അരവിന്ദ് സാവന്ത്, ഗിരിരാജ് സിംഗ്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സന്തോഷ് ഗാംഗ്വാർ, റാവു ഇന്ദ്രജിത്ത് സിംഗ്, ശ്രീപദ് യെശോ നായിക്ക്, ജിതേന്ദ്ര സിംഗ്, കിരൺ റിജിജു, പ്രഹ്ലാദ് സിംഗ് പട്ടേൽ, ആർ കെ സിംഗ്, ഹർദ്ദീപ് സിംഗ് പുരി, മൻസൂക്ക് മാണ്ഡവ്യ, ഫഗൻ സിംഗ് കുലസ്തെ, അശ്വനി കുമാർ ചൗബെ, അർജ്ജുൻ മേഘ്വാൾ, വി കെ സിംഗ്, കൃഷ്ണ പാൽ ഗുർജാർ, ദാദാറാവു പാട്ടീൽ, കിഷൻ റെഡ്ഡി, പുരുഷോത്തം റൂപാല,
രാം ദാസ് അതാവാലെ, സാധ്വി നിരജ്ഞൻ ജ്യോതി,ബാബുൽ സുപ്രിയോ, സഞ്ജീവ് ബല്യാൻ, സഞ്ജയ് ദോത്രേ, അനുരാഗ് ഠാക്കൂർ, സുരേഷ് അംഗാഡി, നിത്യാനന്ദ് റായ്, രത്തൻ ലാൽ ഖട്ടാരിയ, വി മുരളീധരൻ, രേണുക സിംഗ് ശാരുത, സോം പ്രകാശ്, രാമേശ്വർ തേലി,പ്രതാപ് ചന്ദ്ര സാരംഗി, കൈലാഷ് ചൗധരി,ദേബശ്രീ ചൗധരി, എന്നിവരാണ്.
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന, കിർഗിസ്ഥാൻ പ്രസിഡന്റ് ഷൊറോൺ ബേ ജീൻ ബെക്കോവ് , നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി , മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടയ് ഷെറിങ്, മ്യാൻമർ പ്രസിഡന്റ് യു വിൻ മിന്റ്, തായ്‌ലൻഡ് പ്രതിനിധി ഗ്രി സാദ ബൂൺറച്ച് എന്നീ വിദേശ രാഷ്ട്രത്തലവന്മാരും , ഷാങ്ങ് ഹായ് കോർപ്പറേഷൻ ഓർഗനൈനേഷൻ അധ്യക്ഷൻ കിർഗ് റിപ്പബ്ലിക് പ്രസിഡന്റ് സുരോൺ ബേ ജീൻബകോവും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു .
മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ് , കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി , സോണിയ ഗാന്ധി , ജെഡിയു നേതാവ് നിതീഷ് കുമാര്‍ , നടൻ രജനീകാന്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായി .എണ്ണായിരത്തോളം പേർ അണിനിരന്ന ചടങ്ങാണ് തലസ്ഥാനത്ത് ഇന്ന് നടന്നത് . ശക്തമായ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരുന്നത് .