വ്യാജ പ്രചരണത്തിന് പിന്നിൽ ചാരിറ്റിയുടെ ഫണ്ടൊഴുക്ക് പുനഃസ്ഥാപിക്കൽ ലക്ഷ്യം: വാർത്തക്കായി മാധ്യമങ്ങൾക്ക് പണം നല്കിയതായ ആരോപണം വേറെയും:
ഇന്ത്യ കുതിക്കുന്നതിൽ കേരളമുൾപ്പെടെ ഇന്ത്യയിൽ പണമൊഴുക്കും കള്ളപ്പണ ബിസിനസും മതം മാറ്റവും നടത്തിയിരുന്ന ലോകത്തിലെ പല ചാരിറ്റി പ്രസ്ഥാനങ്ങൾക്കും ഇന്നെത്തെ നവ ഇന്ത്യയെ ദഹിക്കുന്നില്ല. പല തരത്തിലുള്ള പല പല അഴിമതിക്കാരും ഇരുമ്പഴിക്കുള്ളിലും ബാക്കിയുള്ളവർ അതിലേക്കുള്ള പാതയിൽ ക്യൂവിലുമാണ് .അഴിമതിയും കള്ളപ്പണ ഒഴുക്കും ഏതാണ്ട് നിശ്ചലമായിരിക്കുന്നു.ഈ നില തുടർന്നാൽ അത്തരക്കാർക്ക് ഇനി പിടിച്ച് നിൽക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് ഇനിയും കാത്തിരിക്കാൻ വയ്യ….എല്ലാം നിലച്ചു പോയാൽ..ഇതുവരെ ഏതു വഴിയിലൂടെയും കെട്ടിയുയർത്തിയ സാമ്രാജ്യം നഷ്ടപ്പെട്ടാൽ അവസ്ഥയെന്താകും… അതിനായി മാധ്യമങ്ങളെ കൂട്ടുപിടിച്ച് മോദിസർക്കാരിനെതിരെ പ്രയോഗിച്ച ബ്രഹ്മാസ്ത്രമാണിപ്പോൾ ചീറ്റിപ്പോയിരിക്കുന്നത്.കഴിഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ രത്നച്ചുരുക്കം ഇതാണ് .
ഇന്ത്യയിൽ പട്ടിണി കൂടുതലാണെന്ന് പെരുപ്പിച്ച് കാട്ടിയ ആ വാർത്തയുടെ ഉറവിടം ജർമനി, അയർലൻഡ് എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിഷപ്പുമാരുടെ സംഘമെന്നാണ് അറിവായിരിക്കുന്നത്.ഇന്ത്യയിൽ മറ്റെല്ലാ രാജ്യത്തെക്കാളും കൂടുതലാണ് പട്ടിണി എന്ന് പെരുപ്പിച്ച് കാട്ടാനായി അവർ ഒരു പ്രത്യേക സർവ്വേ തന്നെ നടത്തിയതായാണ് റിപ്പോർട്ട് .വെൽത് ഹംഗർ ഹിൽപ്പ് എന്ന ബിഷപ്പുമാർ നേതൃത്വം നൽകുന്ന ചാരിറ്റി ബംഘടനയും,ഐറിഷ് സംഘടനയായ കൺസേൺ വേൾഡ് വൈഡും ചേർന്നാണ് ഈവ്യാജ റിപ്പോർട്ട് പുറത്ത് വിട്ടതെന്നാണ്
അറിവായിരിക്കുന്നത്..
ഇപ്പോൾ മറ്റേതൊരു രാജ്യത്തെക്കാളും കഴിവിലും ,പ്രശസ്തിയിലും ജ്വലിച്ചുയർന്നു നിൽക്കുന്ന മോദി സർക്കാരിനെ ഏതുവിധേനയും ലോകനെറുകയിൽ കരിവാരി തേയ്ക്കാനും അസ്ഥിരപ്പെടുത്താനുമുള്ള ഗൂഢ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പറയേണ്ടി വരുന്നു. ഗൗരവമായെടുക്കേണ്ട സംഗതിയുമാണിത്.അഭ്യസ്ത വിദ്യരല്ലാത്തവർക്കു പോലും ഇപ്പോൾ ഇന്ത്യ ഏന്താണെന്നറിയാം ..ഇന്ത്യയുടെ കഴിവും പരിമിതികളും അറിയാം.സ്വാതന്ത്ര്യം കിട്ടി പത്തെഴുപത് വർഷങ്ങൾക്കു ശേഷം ആദ്യമായി ലോകരാജ്യങ്ങൾ ഇന്ത്യയെ ..കാതോർക്കുന്നത് അല്ലെങ്കിൽ അതിനായി കാത്ത് നിൽക്കുന്നത്..ഇതിനു മുൻപെപ്പോഴെങ്കിലുമുണ്ടായിട്ടുണ്ടോ…?
അതെന്തായാലും അഴിമതിയും,കള്ളപ്പണവും,ചാരിറ്റി പണമൊഴുക്കും നടത്തുന്നവരും അത് തുടരുന്നവരും സ്വദേശിയായാലും വിദേശിയായാലും അതിനു ഒത്താശ ചയ്യുന്നവരെയും കർശന നിരീക്ഷണ വിധേയമാക്കേണ്ടിയിരിക്കുന്നു . ഇത്തരമൊരു ഗുരുതരമായ വ്യാജ വാർത്തക്ക് കുട പിടിക്കാൻ തയാറായ മാധ്യമങ്ങളും, എന്തിന്റെ പേരിലായാലും കുറ്റകരമായ വീഴ്ചയാണ് കാട്ടിയത്.മാധ്യമങ്ങൾ പണം വാങ്ങി വ്യാജവാർത്ത പ്രസിദ്ധീകരിച്ചെന്ന ആരോപണവും ഉയർന്നുകഴിഞ്ഞിരിക്കുന്നു.
ആഗോള സാമ്പത്തിക മാന്ദ്യവിഷയത്തിൽ അന്താരാഷ്ട്ര നാണയ നിധിയും, യു.എന്നും ഇന്ത്യയെ പ്രകീർത്തിച്ചതാണ് .ആഗോള മാന്ദ്യം നേരിടുമ്പോഴും ഇന്ത്യ കരുത്തോടെയാണ് മുന്നോട്ടു പോകുന്നതെന്ന അവരുടെ നിഗമങ്ങളെയും റിപ്പോർട്ടിനെയും കാറ്റിൽ പറത്തിയാണ് വിദേശ രാഷ്ട്ര പണമൊഴുക്ക് സംഘടനകൾ മാധ്യമങ്ങളുമായി ചേർന്ന് ഒത്തെങ്കി ഒത്ത് എന്ന തരത്തിൽ മോദിക്കെതിരെയും രാജ്യ താല്പര്യത്തിനെതിരെയും പ്രവർത്തിച്ചത് . ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സാമ്പത്തികം നൽകി മതപരിവർത്തനം നടത്തുന്നത് ഹോബിയാക്കിയവർക്ക് ഇന്നേറ്റിരിക്കുന്ന തിരിച്ചടിയാണ് കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളും മറ്റാനുകൂല്യങ്ങളും പാവപ്പെട്ടവരിലേക്കെത്തുന്നതെന്നത്.ചുരുക്കത്തിൽ ഇന്ത്യയുടെ നാനാവിധത്തിലുമുള്ള ഉയർത്തെഴുന്നേൽപ്പ് തടയുക എന്ന ലക്ഷ്യമിട്ട് പണക്കൊതിയന്മാരെ ചാക്കിലാക്കി നടത്തിയ പ്രകടനമായി ഈ വാർത്ത മാറിയിരിക്കുന്നു. പക്ഷെ എങ്ങുമേറ്റില്ലെന്നു മാത്രം. ”വെടി വെച്ചാൽ മാത്രമെ പോരാ .. അതിൽ ഉണ്ടയും കൂടി ഉണ്ടാകണം.”
വാൽക്കഷ്ണം: കേരളത്തിലിപ്പോൾ സമദൂരവും ശരിദൂരവും അളക്കുന്ന പരീക്ഷ നടക്കുകയാണ് .പി എസ് സി യെ വിശ്വാസമില്ലാത്തതിനാൽ
റിസൾട് പെരുന്നയിൽ നിന്ന് തന്നെയാവും വരുന്നത്. ഗുണഭോക്താവിനെ കണ്ടെത്തിയെങ്കിലും ,കഴിഞ്ഞ തവണ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ പോലത്തെ അവസ്ഥക്ക് വിപരീതമാകുമോ എന്ന അവസ്ഥയാണ് പെരുന്നയെ അലട്ടുന്നത്.