ഇന്ത്യയ്‌ക്കെതീരെ ഗൂഢാലോചനയും അതിർത്തി പ്രശ്ങ്ങളും നടത്താൻ നേപ്പാളിന് ധനസഹായം നൽകി ചൈന :
ഡൽഹി: ഇന്ത്യയ്‌ക്കെതിരായ ചൈനയുടെ പുതിയ ഗൂഢാലോചന:നേപ്പാളിലെ ചൈന എംബസി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേപ്പാളിനെ ഉപയോഗപ്പെടുത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.. ഇതിനായി ചൈനീസ് എംബസി ധനസഹായവും നൽകുന്നതായാണ് റിപ്പോർട്ട്. ചൈനീസ് എംബസി നേപ്പാളിന് 2.5 കോടി രൂപ നൽകിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്. ഈ ഫണ്ടുകൾ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനായി ഉപയോഗിക്കും. ഇന്ത്യയുമായി അതിർത്തിയിൽ നേപ്പാൾ നിരന്തരം തർക്ക സാഹചര്യം സൃഷ്ടിക്കണമെന്നാണ് ചൈനയുടെ പ്രധാന ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു .