ഇന്ത്യൻ മഹാസമുദ്രത്തിൽ കടന്നു കയറ്റം : ചൈനീസ് കപ്പലിനെ തുരത്തിയോടിച്ച് നാവികസേന:
ന്യൂഡൽഹി : ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച് ചൈന.ഇന്ത്യൻ സമുദ്ര അതിർത്തി ഭേദിച്ച ചൈനീസ് ഗവേഷണ കപ്പലിനെ നാവികസേന തുരത്തിയെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. യുവാൻ വാങ് ഗവേഷണ കപ്പലാണ് മലാക്ക കടലിടുക്ക് വഴി ഇന്ത്യൻ സമുദ്ര മേഖലയിൽ പ്രവേശിച്ചത്.കടന്നു കയറ്റം ശ്രദ്ധയിൽപ്പെട്ട നാവികസേന കൂടുതൽ യുദ്ധകപ്പലുകൾ വിന്യസിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യുകയായിരുന്നു . തുടർന്ന്, ചൈനീസ് കപ്പൽ പിൻവാങ്ങിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
മുമ്പും ഇന്ത്യൻ സമുദ്ര മേഖലയിൽ കടന്നുകയറാൻ ചൈനീസ് കപ്പലുകൾ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനീസ് ഗവേഷണ കപ്പലായ ഷി യാൻ -ഒന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ പ്രവേശിച്ചിരുന്നു. അന്ന്, നാവികസേനയുടെ നിരീക്ഷണ വിമാനം ചൈനീസ് കപ്പലിന്റെ കടന്നുകയറ്റം കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. news courtesy…brave india
Recent Comments