ഇന്ത്യ…നേപ്പാൾ അതിർത്തി പ്രശ്നത്തിൽ നേപ്പാൾ പ്രധാനമന്ത്രി ഒറ്റപ്പെടുന്നു…ഒപ്പം രാജി സമ്മർദ്ദവും :
കാഠ്മണ്ഡു : ഇന്ത്യയുമായുള്ള അതിർത്തി തർക്കം മൂലം നേപ്പാളിൽ കെ.പി ശർമ്മ ഓലിയുടെ കസേരയ്ക്ക് ഇളക്കം തട്ടുന്നതായി വാർത്താ റിപ്പോർട്ട് .ഉറ്റ സുഹൃദ് രാഷ്ട്രമായ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചതിൽ പാർട്ടിക്കുള്ളിൽ തന്നെ ശർമയ്ക്കെതിരെ അപസ്വരങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണിത്.അവിടെ പ്രധാനമന്ത്രിയുടെ രാജിക്ക് സമ്മർദ്ദമേറുകയാണ്.
ഭരണത്തിന്റെ സമസ്ത മേഖലയിലും ശർമ ഓലി പരാജയപ്പെട്ടിരിക്കുന്നുവെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ അഭിപ്രായപ്പെട്ടു.അധികാരമൊഴിയാൻ മടിയ്ക്കുന്ന ഓലി രാജിവെച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളരുമെന്നും പ്രചണ്ഡ വ്യക്തമാക്കി.