ഇരുപത് രൂപ കുടുമ്പ ശ്രീ ഊണിനു എതിരെ പരാതി ഉയരുന്നു;കറികളില്ല; നിലവാരമില്ലാത്തതെന്നും:
(ഇലയിൽ കാണുന്നതൊന്നും പൊതിയിൽ കണ്ടെന്നു വരില്ല.)
കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലെ ഇരുപത് രൂപ ഊണിന് നിലവാരമില്ലാത്തതെന്നു ആക്ഷേപമുയരുന്നു.സര്ക്കാര് പറഞ്ഞ കറികളൊന്നുമില്ലാതെ വെറും ചോറുമാത്രമായി ഊണ് മാറിയെന്നാണ് പലരും പറഞ്ഞത്. ചിലേടങ്ങളിൽ ചോറ് പൊതിയുന്നത് പോലും വൃത്തിയില്ലായ്മയാണ് സാക്ഷ്യപ്പെടുത്തുന്നത്.
എന്നാൽ 30 രൂപ കൂടി നൽകിയാൽ വെട്ടി വൃത്തിയാക്കാതെ വറുത്ത ഒരു ചെറിയ മീനും, മീൻ കറിയും കൂടി ഇവിടെ നിന്ന്ലഭിക്കുമെന്ന് മാത്രം.സർക്കാർ നൽകുന്ന 10 രൂപ സബ്സിഡിയും കൂടി കൂട്ടുമ്പോൾ ഊണിനു 60 രൂപ ആകുന്നു. സാധാരണ ഹോട്ടലുകളിലും ഏതാണ്ട് 50 /60 രൂപയ്ക്ക് ഇതിനേക്കാൾ മെച്ചമായ ഊണ് ലഭിക്കുന്നുണ്ടെന്നും കലാധ്വനി ന്യൂസിന് കണ്ടെത്താനായി.
സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകാൻ വേണ്ടിയിട്ടാണ് സർക്കാർ ഈ സംവിധാനം നടപ്പിലാക്കിയത്. കുടുംബ ശ്രീ ഊണിൽ
വെള്ളം പോലൊരു ഒഴിച്ച് കറിയും ഒരു മുളകോ അച്ചാറോ കാണും . പറഞ്ഞിരിക്കുന്ന മറ്റു വിഭവങ്ങളൊക്കെ ഊണിൽ പ്രത്യക്ഷപ്പെട്ടു കാണാറില്ല.നടത്തിപ്പുകാരോട് കൂടുതൽ ചോദിക്കാതിരിക്കുന്നത് നല്ലത്. എന്നാൽ കുടുംബ ശ്രീ ഊണ് തന്നെ വൃത്തിയായും നല്ലതുപോലയും കൊടുക്കുന്നവയുമുണ്ട്.തിരുവനന്തപുരത്തെ മൂന്നു നാല് നടത്തിപ്പുകാരിൽ നിന്ന് വാങ്ങിയ ഊണിൽ രണ്ടു വ്യത്യസ്തതകളും ഒരുപോലെ തിരിച്ചറിയാനായി .. അതിനാൽ തന്നെ പൊതുസമൂഹത്തിന്റെ ആക്ഷേപം സത്യസന്ധമാണ് എന്ന് പറയാതെ വയ്യ.