ഇലകമണ് പ്രദേശത്തിന്റെ ഒരു ദുർവിധിയേ…

ഇലകമണ്  പ്രദേശത്തിന്റെ ഒരു ദുർവിധിയേ…

ഇതു മറ്റെങ്ങുമല്ല….അതായത് യു പി യിലല്ല.സാക്ഷാൽ കേരളമാകുന്ന യു പി യിലെ വർക്കല താലൂക്കിൽ പെടുന്ന ഇലകമണ് പഞ്ചായത്ത് പ്രദേശമായ കരവാരം ജംക്ഷനോട് ചേർന്നു കിടക്കുന്ന അയിരൂർ ഊന്നിൻമൂട് പ്രധാന പാതയിലെ വെള്ളക്കെട്ടാണ് ഈ പ്രദേശത്തുകാർക്കും വാഹനയാത്രികർക്കും ദുർവിധിയായി മാറിയിരിക്കുന്നത്. 100 ..150 മീറ്റർ ദൂരത്തിൽ രണ്ട് മൂന്നിടങ്ങളിലായുള്ള ഈ വെള്ളക്കെട്ട് ദുരിതം പ്രാദേശത്തുകാരെ ബാധിച്ച് തുടങ്ങിയിട്ട് ആറേഴു വർഷമായി.കാലുപിടിക്കേണ്ടവരെയെല്ലാം ഇക്കാലയളവിൽ കണ്ടെങ്കിലും (മന്ത്രിയടക്കം) യാതൊരു ഫലവുമുണ്ടായില്ല.അതിനാൽ വെള്ളത്തിൽ വീണും ചളി വെള്ളത്താൽ അഭിഷേകം ഏറ്റുവാങ്ങിയും പൊതുജനം ജീവിത പ്രയാണം തുടരുന്നു,ചെത്ത് യാത്ര നടത്തുന്ന ടൂ വീലറുകളാകട്ടെ ആരുടെയെങ്കിലും മേൽ വെള്ളം തെറിപ്പിക്കുന്നതിൽ സായൂജ്യം കണ്ടെത്തുന്നവരാണെന്ന പരാതിയുമുണ്ട്.ഇതുമൂലം സ്കൂൾ കുട്ടികൾ ,വൃദ്ധർ എന്നിവർക്ക് ഇവിടം ഒരു ബാലികേറാമലയാണ് . മാറിപോകാൻ വേറെ വഴിയുമില്ല.ആയതിനാൽ ഇവിടത്തെ വെള്ളെക്കെട്ടിൽ നിന്ന് ഈ പ്രദേശത്തുകാരെ മുക്തമാക്കാൻ സത്വര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

റോഡാകട്ടെ ..വശങ്ങളിൽ പാഴ്ചെടികളാലും മുള്ള് ചെടികളാലും നിറഞ്ഞും ,ഈഴജന്തുക്കളുടെ കേന്ദ്രവുമാണ്. ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കൊത്തി എന്ന് പറഞ്ഞ പോലെ…തൊഴിലുഴപ്പുകാരെയും ഈ വഴിക്കെങ്ങും കാണാറുമില്ലെന്നും ജനം പറയുന്നു.