വർക്കല ഇലകമണിലെ കാടുപിടിച്ച റോഡ് വശങ്ങൾ വൃത്തിയാക്കാത്ത പഞ്ചായത്തധികൃതർക്കെതിരെ വിമര്‍ശനമുയരുന്നു.പഞ്ചായത്ത് റോഡായാലും pwd റോഡായാലും സ്ഥിതി ഇതുതന്നെ .രണ്ടു വാഹനങ്ങൾ ഇരുവശത്ത് നിന്നും വന്നാൽ ഈ കുറ്റിക്കാട്ടിലേക്ക് മാറി നിൽക്കേണ്ട അവസ്ഥ ഒരുപക്ഷെ കേട്ടുകേൾവിയായി തോന്നുമായിരിക്കാം.എങ്കിലും പറയാതെ വയ്യ.പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ സ്ഥിതിയാണ് ചിത്രത്തിൽ കാണുന്നത്. ഇഴജന്തുക്കളുടെ മറ്റൊരു ദൃഷ്ട്ടാന്തവും.ഏതുവിധേനയും റോഡ് വശങ്ങൾ വെട്ടി വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ പല പോയിന്റുകളിലും വഴിവിളക്കുകൾ ഇല്ലെന്ന പരാതിയുമുണ്ട്