നിത്യവസന്തം എന്നൊക്കെ പറയുന്നതുപോലെ നിത്യവെള്ളക്കെട്ടായി മാറിയ ഈ പ്രദേശത്ത് സ്ഥിരമായ വെള്ളക്കെട്ടിനെത്തുടർന്ന് പൊരുതി മുട്ടിയ ജനങ്ങൾ കണ്ടെത്തടിയ പുതിയ പരീക്ഷണമാണ് വാഴകൃഷി.പ്രദേശവാസികളുടെയും,എല്ലാവിധ യാത്രക്കാരുടെയും തുടർ ദുരിതത്തിന് നേരെ ബന്ധപ്പെട്ട അധികാരികൾ കണ്ണടച്ച് പിടിക്കാൻ തുടങ്ങിയിട്ട് തന്നെ ഏഴ് വർഷത്തിലേറെയായി.വർക്കല പരവൂർ റോഡിൽ അയിരൂർ ചന്ത മുക്കിനും ഊന്നിൻമൂടിനും ഇടയിലെ പ്രദേശമാണ് കരവാരം.മഴയെ കാത്തിരിക്കുന്ന വേഴാമ്പലിന്റെ അവസ്ഥയാണ് അധികാരികളുടെ കണ്ണ് തുറക്കുന്നതും കാത്തിരിക്കുന്ന ഇവിടത്തെ ജനങ്ങളുടെ അവസ്ഥ.