ഇ പി ജയരാജനെതിരെ കേസെടുത്ത് വലിയതുറ പോലീസ് ;വധശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് `:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുത്തു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം വലിയതുറ പോലീസ് ആണ് കേസെടുത്തത്. വധശ്രമം, ഗൂഢാലോചന എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ അനിൽ കുമാർ, വി എം സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തു