മുഖ്യമന്ത്രി പദത്തിന് വിലപേശി നിന്ന ശിവസേനയ്ക്ക് ഒടുവിൽ കേന്ദ്ര മന്ത്രി സഭയിലുണ്ടായിരുന്ന അംഗത്വവും ഇല്ലാണ്ടായി.അമിത്ഷായുടെ ചാണക്യ തന്ത്രമാണ് ശിവസേനയുടെ വിലപേശലിനു വിരാമമിട്ടത് .ബിജെപി ..ഭരണത്തിന് അവകാശം ഉന്നയിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു പിന്മാറിയതോടെ കളി മറ്റുള്ള കക്ഷികൾ തമ്മിലായി. തമ്മിൽ കൊമ്പുകോർത്തു നിന്നവർ ഒന്നാകാൻ ശ്രമിക്കുന്ന കാഴ്ച. കീരിയും പാമ്പും എങ്ങനെ ഒത്തുചേരും. തങ്ങളിൽ ചേർച്ച പറയാമായിരുന്ന ബിജെപി യും ശിവസേനയെയുമെടുത്താൽ കഴിഞ്ഞ ഭരണകാലം മുഴുവൻ ശിവസേന പ്രകടിപ്പിച്ചിരുന്നത് എതിർപ്പിന്റെ സ്വരമായിരുന്നുവെന്നത് ആർക്കാണറിയാത്തത്. ചുരുക്കി പറഞ്ഞാൽ കഴുത്തിലിരുന്ന് ചെവി തിന്നുന്ന രീതി.
ശിവസേനയുടെ മുഖ്യ മന്ത്രി മോഹം പൂവണിഞ്ഞില്ല .. മെലിഞ്ഞുണങ്ങിയ എൻ സി പി ക്കാകട്ടെ പുത്തൻ പ്രതീക്ഷകളാണ് നാമ്പിട്ടത്. അത് മുളയിലേ വാടുകയും ചെയ്തു. കോൺഗ്രസ് അതിനിടയിലൂടെ പരാതിയും പരിവട്ടവുമായി സ്വന്തം തടി കേടാകാതെ രക്ഷപ്പെട്ടു.
അതെന്തായാലും ഇപ്പോഴത്തെ അവസ്ഥയിൽ പ്രസിഡന്റ് ഭരണമാണ് നല്ലതെന്ന അഭിപ്രായമാണ് മഹാരാഷ്ട്രയിൽ നിന്ന് കേൾക്കുന്നത്.