ഉമ്മന്‍ ചാണ്ടിയോ, പിണറായിയോ,രാഹുലോ ആരുമാകട്ടെ നേമത്തേയ്ക്ക് സ്വാഗതം;നേമം ബിജെപി യുടെ ഉരുക്കു കോട്ടയെന്ന് കെ.സുരേന്ദ്രൻ:

‘നേമം ബിജെപിയുടെ ഉരുക്കു കോട്ട‘; ഉമ്മൻ ചാണ്ടിയല്ല പിണറായിയും രാഹുലും വന്നാലും കാര്യമില്ലെന്ന് കെ സുരേന്ദ്രൻ. ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേമത്ത് ബിജെപി ജയിക്കും. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതായും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിൽ കോൺഗ്രസിൽ തന്നെ കടുത്ത എതിർപ്പാണ് നിലവിലുള്ളത്. നേമത്ത് മത്സരിച്ചാൽ ഉമ്മൻ ചാണ്ടി തോൽക്കുമെന്നാണ് ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും ഭയം.നേമത്ത് മത്സരിപ്പിച്ച് തോൽപ്പിച്ച് ഉമ്മൻ ചാണ്ടിയെ എന്നെന്നേക്കുമായി ഒതുക്കാനുള്ള ഗ്രൂപ്പ് ഗൂഢാലോചനയാണ് നടക്കുന്നതെന്നും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. നേമത്തേക്ക് പോകുന്നുവെങ്കില്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ മത്സരിപ്പിക്കുന്നതിലടക്കം ചില അഡ്ജസ്റ്മെന്റുകൾ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.