എം. കെ. പ്രേമചന്ദ്രൻ MP യെ വഖഫ് വിഷയ ത്തിൽ വെല്ലുവിളിച്ച് മുൻ വായുസേന ഉദ്യോ ഗസ്ഥനായ സ്റ്റാലിൻ ദേവൻ.

എം. കെ. പ്രേമചന്ദ്രൻ MP യെ വഖഫ് വിഷയ ത്തിൽ വെല്ലുവിളിച്ച് മുൻ വായുസേന ഉദ്യോ ഗസ്ഥനായ സ്റ്റാലിൻ ദേവൻ.

എം. കെ. പ്രേമചന്ദ്രൻ MP യെ വഖഫ് വിഷയ ത്തിൽ വെല്ലുവിളിച്ച് മുൻ വായുസേന ഉദ്യോഗസ്ഥനായ സ്റ്റാലിൻ ദേവൻ.

നടുറോഡിൽ നഗ്നനാക്കുക എന്ന് കേട്ടി ട്ടുണ്ടോ? താൻ എന്തോ വലിയ സംഭവമാണന്ന അഹന്തയിൽ ജീവിക്കുന്ന എം. കെ. പ്രേമചന്ദ്രൻ MP യെ വഖഫ് വിഷയ ത്തിൽ വെല്ലുവിളിച്ച് മുൻ വായുസേന ഉദ്യോ ഗസ്ഥനായ സ്റ്റാലിൻ ദേവൻ.

നടുറോഡിൽ നഗ്നനാക്കുക എന്ന് കേട്ടി ട്ടുണ്ടോ? താൻ എന്തോ വലിയ സംഭവമാണന്ന അഹന്തയിൽ ജീവിക്കുന്ന എം. കെ. പ്രേമചന്ദ്രൻ MP യെ വഖഫ് വിഷയ ത്തിൽ വെല്ലുവിളിച്ച് മുൻ വായുസേന ഉദ്യോ ഗസ്ഥനായ സ്റ്റാലിൻ ദേവൻ.

നെഹ്രു ഭാരതത്തോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയാണീ വഖഫ് എന്ന് എത്ര പേർക്ക് അറിയാം?
വഖഫ് നിയമ കുരുക്കിൽ ഉഴലുന്ന ചെറായിക്കാർ ഇത് തീർച്ചയായും വായിക്കണം ..
വഖഫ് എന്ന് പറയുന്നത് ഒരു മുസ്ലിം മത വിശ്വാസി തൻ്റെ സ്വന്തം ഇഷ്ടപ്രകാരവും ഭക്തിപുരസരവും സ്വമേധയായും ഷരിയത്ത് നിയമങ്ങൾ അനുശാസിക്കും പ്രകാരം മാത്രമുള്ള മതപരമായതോ അനുകമ്പാകരമായ പ്രവർത്തനങ്ങൾക്കായോ (charitabe) വേണ്ടിയും അതല്ലാത്ത പക്ഷം തൻ്റെയും തൻ്റെ സന്തതി പരമ്പരകളുടെയും മാത്രം പ്രയോജനത്തിനോ വേണ്ടി തൻ്റെ ഭൂമി സ്വമേധയാ / സസന്തോഷം ശാശ്വതമായി അല്ലാഹുവിന് സമർപ്പിക്കുന്നതാണ്.
രണ്ടാമതായി സൂചിപ്പിച്ച വഖഫിൽ വസ്തുവിൻ്റെ ഉടമസ്ഥാവകാശം അള്ളാഹുവിലും അനുഭവാവകാശം സന്തതി പരമ്പരകൾക്കും ആയിരിക്കും.
വഖഫ് സൃഷ്ടിക്കുന്നതിലൂടെ വഖഫ് സൃഷ്ടിക്കുന്നയാൾക്ക് ടി വസ്തുവിൽ തനിക്കുള്ള ഉടമസ്ഥാവകാശം എന്നെന്നേക്കുമായി നഷ്ടപ്പെടുകയും അത് അല്ലാഹുവിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു.
അതായത് ഓരോ വഖഫിനും ഒരു പിടി ഗുണഭോക്താക്കൾ ഉണ്ടായിരിക്കുകയും അവർക്കു കിട്ടേണ്ട പ്രയോജനം എന്താണെന്ന് നിജപ്പെടുത്തിയിരിക്കും ചെയ്യും എന്നർത്ഥം.

 

ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം ഇപ്രകാരം വഖഫിലൂടെ സമർപ്പിക്കുന്ന വസ്തു എന്തെങ്കിലും കാരണവശാൽ ഉടമസ്ഥനിലേക്ക് തിരിച്ചു വരും എന്ന നിബന്ധനയോടെ ഒരു വഖഫ് സൃഷ്ടിക്കാൻ കഴിയില്ല എന്നുള്ളതാണ്. (Once a Wakf always a Wakf) അങ്ങിനെ ഒരു നിബന്ധനയോടെ ഒരു വഖഫ് സൃഷ്ടിക്കാൻ സാധ്യമല്ല.
ഒരു വഖഫ് സ്ഥാപിക്കുന്ന മുസ്ലീമിന് അതിൻ്റെ ആദായം അയാൾക്കിഷ്ട മുള്ള രീതിയിലും അയാൾക്കിഷ്ടപ്പെട്ട വ്യക്തികൾക്കും എന്നെന്നേക്കുമായി മാറ്റി വക്കാം. എന്നാൽ വസ്തു ( വഖഫ്) എന്നെന്നേ ക്കും ദൈവത്തിൻ്റെ പേരിൽ നിലനിൽ ക്കുന്നതാണ്.
( കടപ്പാട് M.N.Das ൻ്റെ Law of Partition,7th Edition, Page No: 808 & 809)
1947 ലെ ഇന്ത്യാ വിഭജനകാലത്ത് ലക്ഷക്കണക്കിന് മുസ്ലീമുകളും ഹിന്ദുക്കളും ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചും പ്രവഹിക്കുകയുണ്ടായി. ഹിന്ദുക്കൾ ഉപേക്ഷിച്ചു പോന്ന വസ്തുക്കൾ പാക്കിസ്ഥാൻ സർക്കാർ ഏറ്റെടുത്തു. എന്നാൽ ഇന്ത്യയിൽ മുസ്ലീമുകൾ ഉപേക്ഷിച്ചു പോയ ലക്ഷക്കണക്കിന് ഏക്കർ വസ്തു നെഹ്രു സർക്കാർ വഖഫ് ബോർഡിന് കൈമാറി.
ഇവിടെ പ്രസക്തമായ ചോദ്യം മേൽ വിവരിച്ച വഖഫിനെ സംബന്ധിച്ച മുസ്ലീം നിയമങ്ങളുടെ അടിസ്ഥാനത്തിൽ അത്തരം ഒരു വഖഫ് സർക്കാരിന് സുഷ്ടിക്കാൻ സാധ്യമാണോ എന്നാണ് !

തങ്ങൾ ചെയ്യാത്ത കുറ്റത്തിന് തലമുറകളായി തങ്ങൾ ജീവിച്ചിരുന്ന സ്ഥലത്തു നിന്നും ആട്ടിയോടിക്കപ്പെട്ട്, കണ്ണീരും കൈയ്യുമായി, എല്ലാം ഉപേക്ഷിച്ച്, തങ്ങളുടെ വിധിയെ പഴിച്ച് പാലായനം ചെയ്യുമ്പോൾ ആ മുസ്ലീം സഹോദരങ്ങൾ വഖഫ് ഉണ്ടാക്കിയിരിക്കുമോ? ഉണ്ടാക്കിയാൽ തന്നെ അല്ലാഹു അത് സ്വീകരിക്കുമോ? ഏതൊരു യഥാർത്ഥ മുസ്ലീം വിശ്വാസിയും ഇല്ല എന്നേ ഉത്തരമേ നൽകുകയുള്ളു.
എന്നാൽ നെഹ്രു തൻ്റെ മുസ്ലീം പ്രീണനത്തിൻ്റെ ഭാഗമായി ടി വസ്തുക്കൾ വഖഫിന് നൽകിയതിലൂടെ അള്ളാഹുവിനെ നിന്ദിക്കുകയാണ് ചെയ്തത്. യഥാർത്ഥത്തിൽ അതൊരു മുസ്ലിം മത നിന്ദയാണ്. കാരണം ഇസ്ലാം നിയമപ്രകാരം സർക്കാരിന് വഖഫ് സൃഷ് ടിക്കാൻ അവകാശമില്ല എന്നുള്ളതാണ്.
ആയതിനാൽ ഈ വസ്തുത മനസ്സിലാ ക്കി ഇന്ത്യൻ മുസ്ലീമുകൾ ഒറ്റക്കെട്ടായി മേൽ വിവരിച്ച പ്രകാരം അനധികൃത so -called വഖഫ് ആയി മാറ്റപ്പെട്ട വസ്തുക്കൾ സർക്കാരിന് തിരിച്ചു നൽകി അള്ളാഹുവിനോട് നീതി ചെയ്യുകയാണ് വേണ്ടത്.
ഒരു മുസ്ലീം വിശ്വാസിക്കു മാത്രമേ വഖഫ് ഉണ്ടാക്കുവാൻ മുസ്ലിം നിയമ പ്രകാരം അർഹതയുള്ളൂ.

1995 ലെ ഇന്ത്യൻ വഖഫ് ആക്ട് പ്രകാരവും അങ്ങിനെയാണ് വിവക്ഷ ചെയ്തിരുന്നത്. എന്നാൽ 2013 ലെ ടി ആക്ടിൻ്റെ പരിഷ്കരണത്തോടെ കോൺഗ്രസ്സ് സർക്കാർ അത് അമുസ്ലീമുകൾക്കു വേണമെങ്കിലും വഖഫ് ഉണ്ടാക്കാമെന്നാക്കി മാറ്റി. അതും മുസ്ലീം നിയമത്തിന് വിരുദ്ധമാണ്. കാരണം ബഹുദൈവ വിശ്വാസികളുടേ യും വിഗ്രഹ ആരാധകരുടേയും ( കാഫിർ) വസ്തു അള്ളാഹു സ്വീകരിക്കുമോ എന്നുള്ളതാണ്.
എന്തായാലും മേൽപ്പറഞ്ഞ പരിഷ്കരണത്തോടെ വഖഫ് ബോർഡിന് ആരുടെ വസ്തുവി ലും ക്ലയിം ഉന്നയിക്കാമെന്നായി. അതിൻ്റെ ഫലവും കണ്ടു. അന്നേവരെ 4 ലക്ഷം ഏക്കറായിരുന്ന വഖഫ് ബോർഡിൻ്റെ ആസ്തി ഇന്ന് 9 ലക്ഷം ഏക്കർ ആയി മാറി.
സുഹൃത്തുക്കളെ ഇപ്പോൾ നിലവിലുള്ള വഖഫ് നിയമം നിലനിന്നാൽനിങ്ങൾ വില കൊടുത്തു വാങ്ങിയതോ പാരമ്പര്യമായി കിട്ടിയതോ ആയ ഏത് വസ്തുവും വഖഫ് ബോർഡിന് ഒന്ന് തോന്നിയാൽ മാത്രം മതി അത് വഖഫായി മാറും (Sec. 3) തുടർന്ന് അക്കാര്യം അറിയിച്ച് റവന്യൂ അധികാരികൾക്കും ബന്ധപ്പെട്ട സബ് രജിസ്റ്റാർക്കും നോട്ടീസ് അയക്കും. പിന്നെ നിങ്ങൾക്ക് കരമടക്കാനോ ആ വസ്തു വിൽക്കാനോ ഈടു വക്കാനോ സാധിക്കില്ല.
നിങ്ങൾക്ക് തർക്കമുള്ള പക്ഷം കോടതിയെ സമീപിക്കാനും കഴിയില്ല. മറിച്ച് വഖ ഫ് ബോർഡിനെ സമീപിക്കണം.വസ്തു വഖഫിൻ്റേതാണെന്ന് തെളിയിക്കാൻ വഖഫ് ബോർഡിന് യാതൊരു ബാധ്യ തയുമില്ല (Sec.40) മുഹമ്മദ് ഗോറിയുടെ കാലത്ത് അദ്ദേഹം സൃഷ്ടിച്ച വഖഫാണ് നിങ്ങളുടെ വസ്തു എന്ന് പറഞ്ഞാൽ മതി. എന്നാൽ മുഹമ്മദ് ഗോറി അങ്ങിനെ ചെയ്തിട്ടില്ല എന്ന് നിങ്ങൾ തെളിയിക്കണം. ഫലം എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ?
ബോർഡിൻ്റെ തീരുമാനത്തിനു ശേഷം നിങ്ങൾക്ക് വഖഫ് ട്രൈബൂണലിനെ സമീപിക്കാം. ട്രൈബൂണലിലും ബോർഡിൻ്റെ ആൾക്കാർ തന്നെ ആയിരിക്കും ഇരിക്കുക. ട്രൈബൂണലിന് ഇത്ര ദിവസത്തിനകം വിധി പറയണം എന്ന് നിബന്ധനയില്ല. നിങ്ങളുടെ ജീവിതകാലത്ത് ഒരു വിധി വന്നില്ലെന്നും ഇരിക്കും.
അഥവാ വന്നാൽ ആ വിധി അന്തിമമാണ്. അതിനു ശേഷം നിങ്ങളെ കുടിയിറക്കാം. (Sec.85) നിങ്ങൾക്ക് കോടതികളിൽ അപ്പീലുമായി പോകാൻ കഴിയില്ല.നിങ്ങളുടെ മുന്നിൽ നിയമത്തിൻ്റെ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെടും.
വിശ്വാസം വരുന്നില്ല അല്ലേ? എന്നാൽ സത്യമതാണ്.
ഈ കാടൻ നിയമം അമുസ്ലീമുകൾക്ക് മാത്രം ബാധകമാണെന്ന് തെറ്റിദ്ധരിക്കരുത്! ഇത് ബില്ലിനെ എതിർക്കുന്ന മുസ്ലീമുകൾക്കും പാർലമെൻ്റിലെ ഇരു സഭകളിലും ഇരിക്കുന്ന എല്ലാ MP മാർക്കും കൂടി ബാധകമാണ്. ഇക്കാര്യം മുസ്ലീം സഹോദരങ്ങൾ മനസ്സിലാക്കണം.

എന്നിട്ടും എന്ത് കൊണ്ട് പ്രതിപക്ഷം ഈ ബില്ലിനെ എതിർക്കുന്നു? നമ്മൾ മനസ്സിലാക്കേണ്ട കാര്യം എല്ലാ രാഷ്ടീയ നേതാക്കളും സ്വാർത്ഥ താൽപ്പര്യക്കാരാണ്. അവർക്കെപ്പോഴും സ്വന്തം നേട്ടങ്ങളിലാണ് കണ്ണ്. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ആൾക്കാരും നിയമപരമായ കാര്യങ്ങളിൽ നിരക്ഷരരാണ്. ആ അജ്ഞത മുതലെടുത്താണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന പ്രതിപക്ഷം ഈ ബില്ലിനെ എതിർക്കുന്നത്.
ഏറ്റവും നല്ല പാർലമെൻ്റേറിയനായി പല തവണ തെരഞ്ഞെടുക്കപ്പെട്ട എം.കെ. പ്രേമചന്ദ്രൻ MP യും ഈ ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് വിളിച്ചു പറയുന്നത് കണ്ടു.. ഈ വിഷയത്തിൽ ഒരു തുറന്ന സംവാദത്തിനും ഇപ്പോൾ നിലവിലുള്ള Act ഭരണഘടനാവിരുദ്ധമല്ലെന്നും ഇപ്പോൾ ജോയിൻ്റ് പാർലമെൻ്ററി കമ്മറ്റിയുടെ പരിഗണനയിലുള്ള ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും തെളിയിക്കാൻ ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിനെ ഞാൻ വെല്ലുവിളിക്കുന്നു.
എനിക്കീ വിഷയത്തിൽ ഇത് വായിക്കുന്ന നിങ്ങൾക്കു ഉപരിയായി യാതൊരു പ്രത്യേക താൽപ്പര്യവും കാണിക്കേണ്ട ആവശ്യവും ഇല്ല. എന്നിരുന്നാലും ഇന്ത്യൻ ഭരണഘടന അതിൻ്റെ Part IV A, ആർട്ടിക്കിൾ 51 (h) ( മൗലികമായ കർത്തവ്യങ്ങൾ) പറയുന്ന” ശാസ്ത്രീയ മനോവൃത്തിയും മാനവികതയും അന്വേഷണ ത്വരയും പരിഷ്കരണ ബോധവും വളർത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരൻ്റേയും കടമയാണ് ” എന്നത് കണക്കിലെടുത്ത് ഇതെൻ്റെ കടമയാണെന്ന് മാത്രം കരുതുന്നു.
ഇന്ത്യൻ ഭരണഘടനയുടെ Art. 21 ഓരോ പൗരനും അന്തസ്സോടെയും വിവേചന രഹിതമായും ഉള്ള ജീവിതം വാഗ്ദാനം ചെയ്യുന്നു. അത് മൗലികാവകാശമാണ്. എന്നാൽ വഖഫ് ബോർഡ് മീശ പിരിച്ചാൽ തീരുന്ന അന്തസ്സേ ഏതൊരു ഇന്ത്യൻ പൗരനുമുള്ളൂ.
ആയതിനാൽ നിങ്ങൾ നിങ്ങളുടെ കുടുംബത്തേയും വരും തലമുറകളേയും സമൂ ഹത്തിനേയും സ്നേഹിക്കുന്നു എങ്കിൽ ഇതിലെ വസ്തുതകൾ മനസ്സിലാക്കി ജാതി മത പാർട്ടി വ്യത്യാസമില്ലാതെ ഇത് ഷെയർ ചെയ്ത് കഴിയുന്നത്ര ആൾക്കാരിലേക്ക് എത്തിക്കുവാൻ ശ്രമിക്കണം.
വഖഫ് ബോർഡിൻ്റെ ക്രൂരത നേരിടുന്ന ചേറായിയിലെ മാത്രം സഹോദരങ്ങൾക്കായി എനിക്കൊരു നിയമ പരിഹാരമുണ്ട്. അവർക്ക് താൽപ്പര്യമുള്ള പക്ഷം ‘ ബന്ധപ്പെടാവുന്നതാണ്.സ്റ്റാലിൻ ദേവൻ,Mob:949572 6916

ഈ സ്റ്റാലിൻ ദേവൻ ആരാണ് എന്നു കൂടി നിങ്ങൾ അറിയണം. ഇന്ത്യൻ എയർഫോഴ്‌സിൽ 20 വർഷത്തെ സേവനത്തിന് ശേഷം 2006 ലെ കേരളാ ഗവൺമെൻ്റ് സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി സെക്രട്ടറിയേറ്റ് സർവ്വീസിൽ നിന്നും അണ്ടർ സെക്രട്ടറിയായി റിട്ടയർമെൻ്റ് ചെയ്തതയാളാണ് ഇദ്ദേഹം.courtesy to Stalin Devan: News Desk Kaladwani News ..8921945001.R.Subhash Kurup.Rtd.INDIAN NAVY,Electronic Engr, Journalist, chief editor ..Kaladwani magazine,Kaladwani News and website www.kaladwaninews.com