എനിക്ക് അഭിമാനിയായ മുസ്ലീമാകാൻ കഴിയുമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിമാനിയായ ഹിന്ദുവുമാകാം”; ഷെഹ്ല റാഷിദ്:
ന്യൂഡൽഹി : മതേതരത്വം എന്നാൽ എല്ലാ മതങ്ങളുടെയും സമത്വമാണെന്നും അത് ഇന്ത്യയിൽ നടപ്പിലാക്കുന്നുണ്ടെന്നും വ്യക്തമാക്കി ജെഎൻയു പൂർവ്വ വിദ്യാർത്ഥിനി ഷെഹ്ല റാഷിദ്. രാജ്യത്ത് മതേതരത്വം ഇല്ലാതാകുന്നുവെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുളള പാർട്ടികൾക്കെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു ഷെഹ്ല റാഷിദിന്റെ പ്രതികരണം. ”ഇന്ത്യയിൽ മതേതരത്വം മരിക്കുന്നോ ?” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ഷെഹ്ല റാഷിദ്.
”എനിക്ക് അഭിമാനിയായ മുസ്ലീമാകാൻ കഴിയുമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് അഭിമാനിയായ ഹിന്ദുവായിക്കൂട” എന്ന് ഷെഹ്ല റാഷിദ് ചോദിച്ചു. മതേതരത്വം എന്നാൽ അത് ആരോടും വിവേചനം കാണിക്കുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ ക്ഷേമ പദ്ധതികളെക്കുറിച്ചും ഷെഹ്ല റാഷിദ് സംസാരിച്ചു. ഇന്ന് എല്ലാവർക്കും പ്രധാനമന്ത്രി ആവാസ് യോജന, പിഎം മുദ്ര യോജന, കിസാൻ സമ്മാൻ നിധി എന്നിവയുടെ ആനുകൂല്യങ്ങൾ തുല്യമായി ലഭിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
ഇന്ത്യയിൽ മതേതരത്വത്തിന്റെ സുവർണ്ണ കാലഘട്ടം എന്ന് വിളിക്കപ്പെട്ടിരുന്ന കാലത്ത് ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളും നടന്നിരുന്നു. എന്നാൽ മോദി ഭരണത്തിന് കീഴിൽ ഇന്ന് കശ്മീരിൽ സമാധാനമുണ്ട്. ന്യൂനപക്ഷങ്ങൾക്കാണ് ഇപ്പോൾ പ്രയോജനങ്ങൾ ലഭിക്കുന്നത് എന്നും ഷെഹ്ല റാഷിദ് പറഞ്ഞു.courtesy.. news desk kaladwani news..8921945001.