എന്തുണ്ടായാലും എല്ലാം ഒറ്റപ്പെട്ട സംഭവം: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതും ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി:

എന്തുണ്ടായാലും എല്ലാം ഒറ്റപ്പെട്ട സംഭവം: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതും ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി:

തിരുവനന്തപുരം : ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി എ സി മൊയ്തീൻ .15 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കാൻ ആവശ്യപ്പെട്ട നഗരസഭാധ്യക്ഷയെ സംരക്ഷിക്കാനായി ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം . ചില കുറവുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട് . കുറ്റവാളികളെ ഒരിക്കലും സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു .

കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിൽ വീഴ്ച ഉണ്ടോ അനാവശ്യ കാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോ‍ട്ട് നൽകാൻ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമഗ്രമായി പഠിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.അതേ സമയം ഓഡിറ്റോറിയത്തിന്റെ ഉടമ സാജന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ മന്ത്രി വർക്ക് ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് ഇടതുപക്ഷ പ്രവർത്തകർ കൊടിനാട്ടിയതിന്റെ പേരിൽ ആത്മഹത്യ ചെയ്ത പുനലൂർ സ്വദേശി സുഗതന്റെ കാര്യം മറന്ന മട്ടാണ് .

വയലുകൾ നികത്തി കെട്ടിടം നിർമ്മിച്ചുവെന്ന ആരോപണമുയർത്തിയാണ് പ്രവർത്തകർ സുഗതന്റെ സ്ഥലത്ത് കൊടിനാട്ടിയത് . ഈ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയവർക്ക് സിപിഐ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു .