എറണാകുളം ഇടപ്പള്ളിയിൽ നാലുനില കെട്ടിടത്തിൽ വൻതീപിടിത്തം:
ഇടപ്പള്ളി കുന്നുംപുറത്തുള്ള ലോഡ്ജായി പ്രവർത്തിച്ചു വരുന്ന നാല് നില കെട്ടിടത്തിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സെത്തി തീയണച്ചു. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക നിഗമനത്തിൽ ഷോർട് സർക്യൂട്ട് എന്നാണു പറയപ്പെടുന്നത് .
രാവിലെ ആറു മണിയോടെയാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്.വിവരമറിഞ്ഞ് KSEB വൈദ്യുതി ബന്ധം വിച്ഛേദിച്ചു.തുടർന്നാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തിയത് . രക്ഷപ്പെടാനായി മുകളിലത്തെ നിലയിൽ നിന്ന് എടുത്തു ചാടിയ രണ്ടു പേർക്ക് പരിക്കേറ്റു ആശുപത്രിയിലായിട്ടുണ്ട്.
അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ ആണ് ഈ കെട്ടിടത്തിൽ പ്രവർത്തനം നടന്നിരുന്നതെന്ന് ജില്ലാ ഫയർ ഓഫീസർ പറയുകയുണ്ടായി.ഇത് തന്നെയാണ് മുൻ ഡിജിപി കൂടിയായ ജേക്കബ് തോമസ് മുൻപ് പറഞ്ഞിരുന്നത്. അത് പറഞ്ഞതിനാണ് അദ്ദേഹം സർക്കാരിന് അനഭിമതനായത്. എത്രയോ വൻ കെട്ടിടങ്ങൾ ഇതുപോലെ സുരക്ഷയൊരുക്കാതെ നിലനിൽക്കുന്നുവെന്നതാണ് അതിശയം.
വാൽ കഷണം: കെട്ടിടങ്ങൾ ,പാലങ്ങൾ എന്നിവ നിർമ്മാണ വേളയിൽ തന്നെ തകരുന്നു. റോഡുകൾ പണി തീരും മുമ്പേ തകരുന്നു,ഇതൊക്കെ കണ്ടിട്ടായിരിക്കണം.. കോടതി തന്നെ പറഞ്ഞത് രാജി വച്ചിറങ്ങി പോകാൻ. സത്യസന്ധരായ ഉദ്യോഗസ്ഥരെ വേണ്ടന്നാണല്ലോ നമ്മുടെ സർക്കാരിന്റെ നയവും…