കൊച്ചി : മേലുദ്യോഗസ്ഥന് ശകാരിച്ചതില്‍ മനം നൊന്ത് വീടു വിട്ടിറങ്ങി തിരികെയെത്തിയ എറണാകുളം സെന്‍ട്രല്‍ മുന്‍ സി.ഐ വി.എസ്. നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു. സംഭവത്തില്‍ ആരോപണ വിധേയനായ എ.സി.പി പി.എസ്.സുരേഷ് മട്ടാഞ്ചേരി ഡി.സി.പിയായും ചുമതലയേറ്റു.
സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. താനും നവാസും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും സുരേഷ് പറഞ്ഞു.